ഗുജറാത്തിലും നരബലി;സാമ്ബത്തിക നേട്ടത്തിന് മാതാപിതാക്കള്‍ മകളെ ‘ബലി’ നല്‍കിയതായി സംശയം

സാമ്ബത്തിക നേട്ടത്തിന് ഗുജറാത്തില്‍ ദമ്ബതികള്‍ മകളെ ‘ബലി’ നല്‍കിയെന്ന സംശയത്തില്‍ അന്വേഷണം.
ഗുജറാത്തിലെ സോമനാഥ് ജില്ലയിലുള്ള ധാര ഗിര്‍ ഗ്രാമത്തിലാണ് സംഭവം. ഗ്രാമവാസികളുടെ പരാതിയെ തുടര്‍ന്നാണ് പൊലീസ് അന്വേഷണം ആരംഭിച്ചത്.

ഒക്ടോബര്‍ മൂന്ന് നവരാത്രി ദിനത്തില്‍ ദമ്ബതികളെ പതിനാല് വയസ്സുള്ള മകളെ നരബലി നടത്തിയെന്നാണ് പരാതി. മകളുടെ മരണം പഞ്ചായത്തില്‍ രജിസ്റ്റര്‍ ചെയ്തിട്ടില്ലെന്നും സാമ്ബത്തിക നേട്ടമുണ്ടാകാന്‍ മകളെ ഇവര്‍ ബലി നല്‍കിയതായി സംശിയിക്കുന്നുവെന്നുമാണ് പരാതി. അര്‍ധാരത്രിയില്‍ കുടുംബത്തിന്റെ ഉടമസ്ഥയിലുള്ള തോട്ടത്തില്‍ പെണ്‍കുട്ടിയെ സംസ്കരിച്ചുവെന്നും ഗ്രാമവാസികള്‍ ആരോപിക്കുന്നു.

പരാതിയില്‍ പൊലീസും ഫോറന്‍സിക് വിഭാഗവും സ്ഥലത്തെത്തി സ്ഥലത്തെത്തി തെളിവുകള്‍ ശേഖരിച്ച്‌ അന്വേഷണം ആരംഭിച്ചു. പെണ്‍കുട്ടിയുടെ മരണത്തില്‍ ദുരൂഹതയുണ്ടെന്നും മാതാപിതാക്കളെയാണ് സംശയിക്കുന്നതെന്നും ഗിര്‍ സോമനാഥ് ജില്ലാ പൊലീസ് സൂപ്രണ്ട് മനോഹര്‍സിംഗ് ജഡ‍േജ മാധ്യമങ്ങളോട് പറഞ്ഞു.

പെണ്‍കുട്ടിയുടെ പിതാവ് സൂററ്റില്‍ കച്ചവടം നടത്തുകയാണ്. ഇവിടെയാണ് പെണ്‍കുട്ടി ആറ് മാസം മുമ്ബ് വരെ പഠിച്ചിരുന്നത്. പെട്ടന്നൊരു ദിവസം മാതാപിതാക്കള്‍ സ്കൂളില്‍ നിന്ന് മകളുടെ ടിസി വാങ്ങി. പിന്നീട് നാട്ടിലെത്തിച്ച്‌ തങ്ങളുടെ ഉടമസ്ഥതയിലുള്ള ഫാമില്‍ താമസിപ്പിച്ചു.ഇവിടെ വെച്ചാണ് കുട്ടി മരിക്കുന്നത്. ഒക്ടോബര്‍ മൂന്നിന് ഇവിടെ വെച്ച്‌ പെണ്‍കുട്ടിയെ ബലി നല്‍കിയെന്നാണ് നാട്ടുകാരുടെ ആരോപണം. മകളെ ബലി നല്‍കുന്നതിലൂടെ കുടുംബത്തില്‍ സാമ്ബത്തിക നേട്ടമുണ്ടാകുമെന്നും മകള്‍ പുനര്‍ജനിക്കുമെന്ന് ഇവര്‍ വിശ്വസിച്ചിരുന്നതായുമാണ് കരുതുന്നത്.

ഇതിനെ തുടര്‍ന്ന് നാല് ദിവസത്തോളം മൃതദേഹം സംസ്കരിക്കാതെ സൂക്ഷിച്ചു. ഇതിനു ശേഷമാണ് ചുരുക്കം ചില ബന്ധുക്കളുടെ സാന്നിധ്യത്തില്‍ സംസ്കാര ചടങ്ങുകള്‍ നടത്തിയത്. ഫാമില്‍ തന്നെ ചടങ്ങുകള്‍ സംസ്കാരം നടത്തിയതാണ് നാട്ടുകാര്‍ക്ക് സംശയം തോന്നാന്‍ കാരണം.

Spread the love

Leave a Reply

Your email address will not be published. Required fields are marked *