ദീലിപിന്റെ ഹര്‍ജിയില്‍ ഇന്നു വിധി : നടിയെ അക്രമിക്കുന്ന ദൃ​ശ്യ​ങ്ങ​ൾ ആ​വ​ശ്യ​പ്പെ​ട്ട്

അ​ങ്ക​മാ​ലി: ന​ടി​യെ ആ​ക്ര​മി​ക്കു​ന്ന ദൃ​ശ്യ​ങ്ങ​ൾ ആ​വ​ശ്യ​പ്പെ​ട്ടു ന​ട​ൻ ദി​ലീ​പ് ന​ൽ​കി​യ ഹ​ർ​ജി​യി​ൽ കോ​ട​തി ഇ​ന്നു വി​ധി പ​റ​യും. കേ​സി​ലെ എ​ല്ലാ പ്ര​തി​ക​ളും ഇ​ന്ന് അ​ങ്ക​മാ​ലി കോ​ട​തി​യി​ൽ ഹാ​ജ​രാ​കും. കു​റ്റ​പ​ത്ര​ത്തി​നൊ​പ്പം പോ​ലീ​സ് ന​ൽ​കി​യ രേ​ഖ​ക​ൾ ആ​വ​ശ്യ​പ്പെ​ട്ടു ന​ൽ​കി​യ ഹ​ർ​ജി​യി​ൽ വി​ചാ​ര​ണ​സ​മ​യ​ത്തു പോ​ലീ​സ് സ​മ​ർ​പ്പി​ക്കു​ന്ന രേ​ഖ​ക​ളു​ടെ​യും തെ​ളി​വു​ക​ളു​ടെ​യും പ​ട്ടി​ക ന​ൽ​കാ​ൻ കോ​ട​തി പോ​ലീ​സി​നോ​ട് ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു. ഇ​തു​പ്ര​കാ​രം ഗൗ​ര​വ​സ്വ​ഭാ​വ​മു​ള്ള ചി​ല രേ​ഖ​ക​ൾ ഒ​ഴി​കെ മ​റ്റു​ള്ള​വ പോ​ലീ​സ് പ്ര​തി​ഭാ​ഗ​ത്തി​നു കൈ​മാ​റി​യി​ട്ടു​ണ്ട്.

മൊ​ഴി​പ​ക​ർ​പ്പു​ക​ൾ, വി​വി​ധ പ​രി​ശോ​ധ​നാ ഫ​ല​ങ്ങ​ൾ, സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ൾ, ഫോ​ൺ വി​ളി വി​വ​ര​ങ്ങ​ൾ തു​ട​ങ്ങി​യ​വ​യാ​ണ് ഇ​ത്ത​ര​ത്തി​ൽ ന​ൽ​കി​യ​ത്. ഇ​വ പ​രി​ശോ​ധി​ച്ച് ഉ​റ​പ്പു​വ​രു​ത്താ​ൻ പ്ര​തി​ഭാ​ഗ​ത്തി​ന് ഇ​ന്നു​വ​രെ സ​മ​യം അ​നു​വ​ദി​ച്ചി​ട്ടു​ണ്ട്. കേ​സി​ലെ എ​ല്ലാ പ്ര​തി​ക​ൾ​ക്കും നേ​ര​ത്തെ​ത്ത​ന്നെ കു​റ്റ​പ​ത്രം കൈ​മാ​റി​യി​ട്ടു​ള്ള​താ​ണ്.

ഈ ​കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട് അ​ങ്ക​മാ​ലി മ​ജി​സ്ട്രേ​റ്റ് കോ​ട​തി​യു​ടെ അ​ധി​കാ​ര​പ​രി​ധി​യി​ലു​ള്ള ഹ​ർ​ജി​ക​ളി​ൽ തീ​ർ​പ്പാ​യാ​ൽ ഇ​ന്നു​ത​ന്നെ ഈ ​കേ​സ് വി​ചാ​ര​ണ​ക്കോ​ട​തി​യി​ലേ​ക്ക് അ​യ​യ്ക്കാ​നു​ള്ള ന​ട​പ​ടി അ​ങ്ക​മാ​ലി കോ​ട​തി​യി​ൽ​നി​ന്നു​ണ്ടാ​യേ​ക്കും.

Spread the love

Leave a Reply

Your email address will not be published. Required fields are marked *