സർക്കാരിനെ വെട്ടിലാക്കി നിയമപോരാട്ടത്തിനു ജേക്കബ് തോമസ്


സർക്കാർ നടപടികൾക്കെതിരെ നിയമപോരാട്ടത്തിനു ഡി ജി പി ജേക്കബ് തോമസ്. വിസിൽ ബ്ലോവെർസ് നിയമപ്രകാരം സംരക്ഷണം ആവശ്യപ്പെട്ട് ജേക്കബ് തോമസ് ഹൈക്കോടതിയെ സമീപിച്ചു. അഴിമതിക്കെതിരെ നിലപാട് എടുത്തതിന്റെ പേരിൽ തന്നെ നിരന്തരം വേട്ടയാടുകയും അപഹസിക്കുകയും ചെയ്യുകയാണെന്ന് ചൂണ്ടിക്കാട്ടിയുള്ള ഹർജിയിൽ ഹൈക്കോടതി കേന്ദ്ര -സംസ്ഥാന സർക്കാരുകളുടെ വിശദീകരണം തേടി. ഹർജി മാർച്ച്‌ ആദ്യവാരം പരിഗണിക്കും.


ജേക്കബ് തോമസിനെതിരെ ശക്തമായ നടപടികൾക്ക് തുനിയുന്ന സർക്കാരിനെ ജേക്കബ് തോമസിന്റെ നിയമ പോരാട്ടം വെട്ടിലാക്കിയിരിക്കുകയാണ്. സെൻകുമാർ വിഷയത്തിൽ തിരിച്ചടിയേറ്റ സർക്കാർ ഇക്കാര്യത്തിൽ സൂക്ഷിച്ചേ നീങ്ങൂ. ഓഖി ദുരന്തം സംബന്ധിച്ച പ്രസംഗത്തിന്റെ പേരിലാണ് ഐ എം ജി ഡയറക്ടർ ആയിരിക്കെ ജേക്കബ് തോമസിനെ സസ്‌പെൻഡ് ചെയ്തത്. പിന്നാലെ കുറ്റാരോപണ മെമ്മോയും നൽകി. എന്നാൽ തന്റെ നിലപാടിൽ ഉറച്ച് നിന്നുള്ള മറുപടി ആണ് ജേക്കബ് തോമസ് നൽകിയത് ഇത് സർക്കാരിനെ പ്രകോപിപ്പിച്ചിരുന്നു.




Sharing is Caring