മൂവാറ്റുപുഴയില്‍ മാതാവി​െന്‍റ കയ്യില്‍ നിന്നും കുഞ്ഞിനെ തട്ടിയെടുക്കാന്‍ ശ്രമം


മുളവൂരില്‍ കുട്ടിയെ തട്ടികൊണ്ടു പോകാന്‍ ശ്രമിച്ചതിനു പിന്നാലെ നഗരത്തിലെ ഫ്രഷ് കോള റോഡിലും പിഞ്ചു കുഞ്ഞിനെ തട്ടിയെടുക്കാന്‍ ശ്രമിച്ചു.
ബൈക്കിലെത്തിയ അജ്ഞാതന്‍വീട്ടില്‍ അതിക്രമിച്ചു കയറിയാണ് മാതാവിന്റെ കൈയ്യില്‍ നിന്നും കുഞ്ഞിനെ തട്ടിയെടുക്കാന്‍ ശ്രമിച്ചത്.


നഗരത്തിലെ ഫ്രഷ് കോള റോഡില്‍ ചൊവ്വാഴ്ച വൈകിട്ട് 4 മണിയോടെയാണ് സംഭവം. ഫ്രഷ് കോള റോഡ് ആക്കടയില്‍ ഷാജഹാന്റെ വീട്ടില്‍ നിന്നാണ് ബൈക്കിലെത്തിയ അജ്ഞാതന്‍ ഒന്നര വയസുള്ള കുട്ടിയെ തട്ടിയെടുക്കാന്‍ ശ്രമിച്ചത്.


വീട്ടിനു മുന്നില്‍ ബൈക്ക് വച്ച ശേഷം അകത്തു കയറിയ ഇയാള്‍ ഷാജഹാന്റെ ഭാര്യ സുല്‍ഫത്തിന്റെകൈയ്യിലിരുന്ന ഒന്നര വയസുകാരി ഇഷഫാത്തിമയെ ബലമായി പിടിച്ചു വാങ്ങാന്‍ ശ്രമിക്കുകയായിരുന്നു. സുല്‍ഫത്ത് ഒച്ചവച്ച്‌ തടയാന്‍ ശ്രമിച്ചതോടെ ഇയാള്‍ ഇവരെ തള്ളിവീഴ്ത്തിയ ശേഷം രക്ഷപെടുകയായിരുന്നു. ഭയന്നു പോയ യുവതി വാതില്‍ അടച്ച്‌ അകത്ത് ഇരുന്നു. 7.30ക്ക് ഭര്‍ത്താവ് വന്ന ശേഷം കുടുംബം മൂവാറ്റുപുഴ സ്റ്റേഷനിലെത്തി പരാതി നല്‍കുകയായിരുന്നു. പോലീസ് സ്ഥലത്തെത്തി അന്വേഷണമാരംഭിച്ചു.



Sharing is Caring