ശബരിമല തീര്‍ഥാടനത്തിന് ഓട്ടോറിക്ഷയും ചരക്കുവാഹനങ്ങളുംഅനുവദിക്കില്ലെന്ന് മോട്ടോര്‍ വാഹന വകുപ്പ്

പത്തനംതിട്ട : ശബരിമല യാത്രയ്ക്ക് ഓട്ടോറിക്ഷയും ചരക്കുവാഹനങ്ങളും അനുവദിക്കില്ലെന്ന് മോട്ടോര്‍ വാഹന വകുപ്പ് അറിയിച്ചു.ഹെല്‍മെറ്റില്ലാതെ എത്തുന്ന ബൈക്ക്-സ്കൂട്ടര്‍ യാത്രികരില്‍നിന്ന് പിഴ ഈടാക്കും.

തിരുവനന്തപുരം ജില്ലയുടെ തെക്കന്‍ പ്രദേശങ്ങളില്‍നിന്ന് കൂടുതല്‍ പേര്‍ ഓട്ടോറിക്ഷകളില്‍ ശബരിമലയില്‍ എത്താറുണ്ട്. പ്രധാനമായും ആറ്റിങ്ങല്‍, ചിറയിന്‍കീഴ്, നെടുമങ്ങാട്, വെഞ്ഞാറമ്മൂട് എന്നിവിടങ്ങളില്‍നിന്നാണ് ഇത്തരത്തില്‍ ഓട്ടോറക്ഷകളില്‍ ശബരിമലയിലേക്ക് തീര്‍ഥാടകര്‍ എത്തുന്നത്.

എന്നാല്‍ ഓട്ടോറിക്ഷകള്‍ക്ക് ജില്ലയ്ക്കകത്തും ജില്ലാ അതിര്‍ത്തിയില്‍നിന്ന് 20 കിലോമീറ്ററുമാണ് പെര്‍മിറ്റുള്ളതെന്ന് മോട്ടോര്‍ വാഹന വകുപ്പ് വ്യക്തമാക്കുന്നു.ടെമ്ബോ, ലോറി തുടങ്ങിയ ചരക്ക് വാഹനങ്ങള്‍ കെട്ടി അലങ്കരിച്ചും തീര്‍ഥാടകര്‍ ശബരിമല യാത്രയ്ക്ക് എത്താറുണ്ട്. ഇത്തരത്തിലുള്ള ശബരിമല യാത്രയും ഇത്തവണ തടയുമെന്ന് മോട്ടോര്‍ വാഹനവകുപ്പ് വ്യക്തമാക്കുന്നു. ഇങ്ങനെ വരുന്നവരെ തടഞ്ഞ് പകരം യാത്രാസൗകര്യം മോട്ടോര്‍വാഹന വകുപ്പ് ഏര്‍പ്പെടുത്തിക്കൊടുക്കും.

ശബരിമലയ്ക്ക് 400 കിലോമീറ്റര്‍ ചുറ്റളവില്‍ സേഫ് സോണ്‍ പദ്ധതി പ്രകാരം 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന 20 സ്‌ക്വാഡുകളെ രംഗത്തിറക്കും. ബ്രേക്ക് ഡൗണ്‍ സര്‍വീസ്, അപകട രക്ഷാപ്രവര്‍ത്തനം, ഗതാഗതക്കുരുക്ക് അഴിക്കല്‍, അപകടമുണ്ടായാല്‍ ഏഴു മിനിറ്റിനകം സ്ഥലത്തെത്തുന്ന ക്വിക്ക് റെസ്പോണ്‍സ് ടീം, സൗജന്യ ക്രെയിന്‍ സര്‍വീസ്, സൗജന്യ ആംബുലന്‍സ് സര്‍വീസ് എന്നിവ സേഫ് സോണ്‍ പദ്ധതിയുടെ ഭാഗമായുണ്ടാകുമെന്നും മോട്ടോര്‍ വാഹനവകുപ്പ് വ്യക്തമാക്കി.

Spread the love

Leave a Reply

Your email address will not be published. Required fields are marked *