Home
/
flash/ അബ്ദുള്ളക്കുട്ടിക്കെതിരായ പരാതി: സരിതയുടെ മൊഴിയെടുക്കും

തിരുവനന്തപുരം: എ പി അബ്ദുള്ളക്കുട്ടി എം എല്‍ എക്കെതിരെ സരിത എസ് നായര്‍ നല്‍കിയ പീഡനക്കേസില്‍ പോലീസ് സരിതയില്‍ നിന്നും മൊഴിയെടുക്കും. സോളാര്‍ കേസുമായി ബന്ധപ്പെട്ട് സരിതക്കെതിരെ നിരവധി കേസുകള്‍ നിലനില്‍ക്കുന്നതിനാല്‍ വിദഗ്ധമായ നിയമോപദേശത്തിന്റെ അടിസ്ഥാനത്തില്‍ മാത്രമെ പോലീസ് നടപടികള്‍ സ്വീകരിക്കുകയുള്ളൂവെന്നാണ് ഉന്നത പോലീസ് ഉദ്യോഗസ്ഥരുടെ നിലപാട്.
സരിത നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ തിങ്കളാഴ്ച രാത്രിയിലാണ് എ പി അബ്ദുള്ളക്കുട്ടി എം എല്‍ എക്കെതിരെ പോലീസ് പീഡനക്കേസെടുത്തത്. മാസ്‌ക്കറ്റ് ഹോട്ടലിലെ ഒന്നാം നിലയിലെ മുറിയില്‍ അബ്ദുള്ളക്കുട്ടി തന്നെ ബിസിനസ് കാര്യങ്ങളില്‍ സഹായിക്കാമെന്ന് വാഗ്ദാനം നല്‍കി വിളിച്ചു വരുത്തി മാനഭംഗപ്പെടുത്തിയെന്നായിരുന്നു സരിതയുടെ പരാതി. പരാതിയില്‍ മാനഭംഗം നടന്ന ദിവസം രേഖപ്പെടുത്തിയിരുന്നില്ല.