ഭാഷ പഠനത്തിന് എ.ഐയും മെറ്റാവേഴ്സുമായി സൈബര്‍പാര്‍ക്ക് കമ്പനി ഇലൂസിയ ലാബ്

കോഴിക്കോട്: ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജിന്റെയും മെറ്റവേഴ്സിന്റെയും സാധ്യതകളെ ഭാഷ പഠനത്തിന് വ്യത്യസ്തമായി ഉള്‍പ്പെടുത്തി കോഴിക്കോട് ഗവണ്‍മെന്റ് സൈബര്‍പാര്‍ക്കിലെ ഇലൂസിയ ലാബ്. ഇംഗ്ലീഷ് അടക്കം ലോകത്തിലെ വ്യത്യസ്ത ഭാഷകളെ രസകരമായ രീതിയില്‍ പഠിക്കുവാനും ഭാഷകളുടെ യഥാര്‍ത്ഥ ഉച്ചാരണം മനസ്സിലാക്കാന്‍ ഉതകുന്ന രീതിയിലുമാണ് ലോകത്തിലെ തന്നെ വേറിട്ടൊരു ഭാഷ പഠനരീതിക്ക് ഇലൂസിയാ ലാബ് നേതൃത്വം നല്‍കിയിരിക്കുന്നത്. സ്പോകെണ്‍ ഇംഗ്ലീഷ് രംഗത്ത് കോഡുകളിലൂടെ പരിശീലനം നടത്തികൊണ്ടിരിക്കുന്ന സ്പീക്ക് ഈസി ട്രെയിനിങ് അക്കാദമിയുമായി സഹകരിച്ചുകൊണ്ടാണ് ഈ പരിശീലന പദ്ധതിക്ക് തുടക്കം കുറിച്ചിരിക്കുന്നത്. കോഴിക്കോട് ബിസിനസ് പാര്‍ക്കിലെ സ്പീക്ക് ഈസി അക്കാദമിയില്‍ നവംബര്‍ 25ന് നടന്ന പരിപാടിയില്‍ സ്പീക്ക് ഈസി മാനേജിങ്ങ് ഡയറക്ടറും സി.ഇ.ഒയുമായ മക്സൂല്‍ നിസ്സാമി പ്രൊഡക്ട് അവതരിപ്പിച്ചു.

ആദ്യത്തെ മെറ്റവേഴ്സ് ക്ലാസ് റൂമിന് നേതൃത്വം നല്‍കിയ ഇലൂസിയ ലാബിന്റെ വളര്‍ച്ചയുടെ മറ്റൊരു നാഴികകല്ലായണ് ഈ പുതിയ പരിശീലന പദ്ധതി. ജര്‍മനിയിലെ മാര്‍ക്കറ്റിലൂടെ നടന്ന് ജര്‍മന്‍ ഭാഷ പഠിക്കുവാനും അമേരിക്ക, ലണ്ടന്‍ പോലുള്ള രാജ്യങ്ങളിലെ ഷോപ്പിംഗ് മാളുകളിലൂടെയും റെസ്റ്റോറന്റ്കളിലൂടെയും ചുറ്റിനടന്ന് അവിടുത്തെ ആളുകളോട് സംസാരിക്കാന്‍ സഹാകുന്ന രീതിയിലാണ് ഈ പരിശീലനം സജ്ജീകരിച്ചിരികുന്നത്.

ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, വെര്‍ച്വല്‍ റിയാലിറ്റി, മെറ്റവേര്‍സ് തുടങ്ങി വെര്‍ച്വല്‍ ഷോപ്പിംഗ് അനുഭവം ഒത്തുചേര്‍ന്നിട്ടുള്ള ലോകത്തിലെ തന്നെ ആദ്യത്തെയും ഏറ്റവും ഫലപ്രദവുമായ ഭാഷ പഠന രീതിയായിരിക്കും സാധ്യമാകുന്നതെന്ന് ഇലൂസുയ സ്ഥാപകനും സി.ഇ.ഒയുമായ നൗഫല്‍ .പി പറഞ്ഞു.

എ.ഐയുടെയും മെറ്റവേഴ്സിന്റെയും കാലഘട്ടത്തില്‍ നൂതന സാങ്കേതികവിദ്യയുടെ ഏറ്റവും നല്ല പരിശീലനം വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കുക എന്നതാണ് സ്പീക്ക് ഈസി ലക്ഷ്യമിടുന്നതെന്ന് മക്സൂല്‍ നിസാമി പറഞ്ഞു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *