ഒഎന്‍ഡിസി നെറ്റ്​വർക്കി​ന്റെ ഭാഗമായി കൊക്ക-കോള

കൊച്ചി: ഓപ്പണ്‍ നെറ്റ്വർക്ക് ഫോര്‍ ഡിജിറ്റല്‍ കൊമേഴ്‌സിന്റെ (ഒഎന്‍ഡിസി) ഭാഗമായി കൊക്ക-കോള ഇന്ത്യ. സെല്ലർആപ്പ് വഴിയായിരിക്കും തുടക്കത്തിൽ പങ്കാളിത്തത്തിന് പിന്തുണ ഉറപ്പാക്കുക. ഡാറ്റാധിഷ്ഠിത സ്ഥിതിവിവരക്കണക്കുകൾ, മാർക്കറ്റ് എന്നിവ ഉപയോഗിച്ച് ഒഎൻ‌ഡി‌സി നെറ്റ്‌വർക്കിനെ സ്വാധീനിക്കാൻ കൊക്കകോളയെ ഇത് സഹായിക്കും. ഒ.എന്‍.ഡി.സി പ്ലാറ്റ്‌ഫോമിൽ കൂടാതെ കൊക്ക-കോള തങ്ങളുടെ സ്വന്തം വിപണിയായ “കോക്ക് ഷോപ്പ്” പ്രത്യേകമായി ആരംഭിക്കുകായും ഇതിലൂടെ കൊക്കകോള ഉൽപ്പന്നങ്ങൾ കൂടുതൽ ആളുകളിലേക്ക് എത്തിക്കാനും സാധിക്കുന്നു.

ഇന്ത്യാ സർക്കാരിന്റെ വാണിജ്യ, വ്യവസായ മന്ത്രാലയത്തിനു കീഴിലുള്ള വ്യവസായ, ആഭ്യന്തര വ്യാപാര പ്രോത്സാഹന വകുപ്പിന്റെ (ഡി.പി.ഐ.ഐ.ടി) സംരംഭമായ ഒഎന്‍ഡിസി നെറ്റ്‌വർക്കിൽ ചേരുന്നതിലൂടെ, കൊക്ക-കോള ഇന്ത്യയ്ക്ക് ഡിജിറ്റൽ വാണിജ്യ മേഖലയിലെ വിശാലവും വൈവിധ്യമാർന്ന ഉപഭോക്തൃ അടിത്തറ സൃഷ്ടിക്കുവാനും താങ്ങളുടെ ഉൽപ്പന്നങ്ങൾ വ്യാപകമായി ലഭ്യമാകുന്നുവെന്ന് ഉറപ്പാക്കാനും സാധിക്കുന്നു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *