പാചക പ്രേമികൾക്കായി ‘അപ്‌ന ഫുഡ് ബിസിനസ്’ അവതരിപ്പിച്ച് മാഗി

കൊച്ചി: രാജ്യത്തുടനീളം വളർന്നുവരുന്ന ഭക്ഷ്യ സംരംഭകരെ പ്രോത്സാഹിപ്പിക്കുന്നതിനായി ‘മാഗി അപ്ന ഫുഡ് ബിസിനസ്’ എന്ന പുതിയ പദ്ധതിയുമായി മാഗി. പാചക സംബന്ധമായ കണ്ടന്റുകൾ സൃഷ്ടിക്കുന്നതിനുള്ള വൈദഗ്ധ്യവും അറിവും ഉപയോഗിച്ച് ഫുഡ് കണ്ടന്റ് ക്രിയേറ്റേഴ്സിനെ ശാക്തീകരിക്കുക എന്നതാണ് ഈ പദ്ധതിയിലൂടെ മാഗി ലക്ഷ്യമിടുന്നത്. ഇതോടൊപ്പം, പുതിയ ഓൺലൈൻ ഫുഡ് ചാനൽ തുടങ്ങുന്നതിനുള്ള 5 ലക്ഷം രൂപയുടെ ധനസഹായം നേടാനുള്ള അവസരവും വിജയികൾക്കായി മാഗി ഒരുക്കുന്നുണ്ട്.

ഇന്ത്യയിലെ വളർന്നുവരുന്ന പാചക വിദഗ്ദ്ധരുടെ വിശ്വാസ്യത വളർത്തിയെടുക്കാൻ കഴിഞ്ഞ നാല് പതിറ്റാണ്ടുകളായി മാഗിക്ക് സാധിച്ചിട്ടുണ്ട്. മാഗി ഉൽപ്പന്നങ്ങൾ ഉപയോഗിച്ച് ദശലക്ഷക്കണക്കിന് വീട്ടമ്മമാരും ഭക്ഷണപ്രിയരും ഓരോ ദിവസവും രുചിയേറും വിഭവങ്ങൾ തയാറാക്കി ആളുകളെ സന്തോഷിപ്പിക്കുന്നു. ‘മാഗി അപ്‌ന ഫുഡ് ബിസിനസ്’ എന്ന പ്ലാറ്റഫോമിലൂടെ ആളുകൾക്ക് നൂതനമായ രീതിയിൽ അവരുടെ പാചക മികവിനെ വളർത്തിയെടുക്കുവാനും മികച്ച ഫുഡ് കണ്ടെന്റുകൾ സൃഷ്ടിക്കുവാനും സാധിക്കും. മികച്ച ഫുഡ് കണ്ടെന്റുകൾ സൃഷ്ട്ടിക്കുന്നതിനാവശ്യമായ എല്ലാ ഉപകരണങ്ങളും മാർഗ്ഗനിർദേശങ്ങളും അടങ്ങിയ സ്റ്റാർട്ടർ കിറ്റുകൾ ഓരോ രജിസ്ട്രേഷനിലും ലഭ്യമാണ്.

വർഷങ്ങളായി പാചക കലയുടെ ശാക്തീകരണത്തിന്റെയും നവീകരണത്തിന്റെയും ആഘോഷത്തിന്റെയും പ്രതീകമായി പരിണമിച്ച മാഗിയുടെ ‘മാഗി അപ്ന ഫുഡ് ബിസിനസ്’ പാചകസ്നേഹികളെ പ്രോത്സാഹിപ്പിച്ചുകൊണ്ടു അവരുടെ പ്രതിബദ്ധതയെ സൂചിപ്പിക്കുന്നു. ഇതോടൊപ്പം ഈ ഉദ്യമത്തിൽ ഞങ്ങളോടൊപ്പംപങ്കാളികളായ ഇന്ത്യാ ഫുഡ് നെറ്റ്‌വർക്കിനും ഇന്ത്യയിലെ ഏറ്റവും പ്രമുഖരായ ഭക്ഷണ സ്വാധീനം ചെലുത്തുന്നവരുമായ കബിത സിംഗ് (കബിതാസ് കിച്ചൻ), മധുര ബച്ചൽ (മധുരസ് പാചകക്കുറിപ്പ്), തേജ പരുചൂരി (വിസ്മൈ ഫുഡ്‌സ്), തൻഹിസിഖ മുഖർജി (തൻഹിർ പാക്ഷല എന്നിവരോട് നന്ദി അറിയിക്കാൻ ഞങ്ങൾ ആഗ്രഹിക്കുന്നു:

നമ്മുടെ രാജ്യത്ത് നിരവധി പാചക വിദഗ്ധർ കണ്ടന്റ് ക്രീയേഷൻ മേഖലയിലേക്ക് വരാൻ ആഗ്രഹിക്കുന്നുണ്ട്. ഇത്തരം ആളുകൾക്ക് സ്വന്തമായി ഓൺലൈൻ ഫുഡ് ചാനൽ ആരംഭിക്കുന്നതിന് ആവശ്യമായ നിർദേശം അടിസ്ഥാന സൗകര്യം എന്നിവ നൽകുന്നതിനും അവരുടെ സ്വപ്നങ്ങൾ യാഥാർഥ്യമാക്കുന്നതുമാണ് ‘മാഗി അപ്ന ഫുഡ് ബിസിനസ്’ എന്ന പദ്ധതി.

മാഗി അപ്‌നാ ഫുഡ് ബിസിനസ്സ് പദ്ധതിയുടെ ഭാഗമാവാൻ ആഗ്രഹിക്കുന്ന ഫുഡ് കണ്ടന്റ് ക്രിയേറ്റർമാർക്ക് +91 9289722997 എന്ന നമ്പറിലേക്ക് മിസ്ഡ് കോൾ വഴി രജിസ്റ്റർ ചെയ്യാവുന്നതാണ്. പങ്കെടുക്കുന്നവർക്ക് ഇംഗ്ലീഷ്, ഹിന്ദി, മറാത്തി, കന്നഡ, തെലുങ്ക് എന്നീ ഭാഷയിൽ രജിസ്റ്റർ ചെയ്‌ത് വിഷയം തിരഞ്ഞെടുക്കാവുന്നതാണ്. ആദ്യ പതിപ്പ് പോലെ പാചക പ്രേമികൾക്ക് അവരുടെ പാഷനെ കൂടുതൽ മുന്നോട്ട് കൊണ്ടുപോകുന്നതിനും മികച്ച കണ്ടന്റുകൾ സൃഷ്ടിക്കുവാനും രാജ്യത്തുടനീളമുള്ള പ്രേക്ഷകരുമായി ബന്ധപ്പെടാനും സഹായിക്കുന്ന ഘട്ടം ഘട്ടമായുള്ള മാർഗ്ഗനിർദ്ദേശങ്ങൾ നൽകുന്നു.

കൂടുതൽ വിവരങ്ങൾക്കായി ambereen.shah@in.nestle.com, amitkumar.roy@in.nestle.com എന്ന ഇ – മെയിൽ വഴിയോ +91 9717022731, +91 8447737626 എന്ന നമ്പറിലേക്കോ ബന്ധപ്പെടാവുന്നതാണ്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *