റോബോട്ടിക് ശസ്ത്രക്രിയയിലൂടെ 34 ആഴ്ചയോളം വളർച്ചയുണ്ടായിരുന്ന മുഴകളടങ്ങിയ ഗർഭപാത്രം നീക്കം ചെയ്ത് അപ്പോളോ അഡ്‌ലക്സ് ആശുപത്രി; കേരളത്തിലാദ്യം

കൊച്ചി: റോബോട്ടിക് ശസ്ത്രക്രിയയിലൂടെ 34 ആഴ്ചയോളം വളർച്ച ഉണ്ടായിരുന്ന മുഴക ളടങ്ങിയ ഗർഭപാത്രം നീക്കം ചെയ്തു. അങ്കമാലി അപ്പോളോ അഡ്‌ലക്സ് ആശുപത്രിയിൽ മിനിമലി ഇൻവസീവ് ഗൈനെക്കോളജിയിലെ സീനിയർ കൺസൾട്ടന്റും റോബോട്ടിക് സർജനുമായ ഡോ. ഊർമിള സോമന്റെ നേതൃത്വത്തിലാണ് 1.940 കിലോഗ്രാം ഭാരമുണ്ടായിരുന്ന മുഴകളടങ്ങിയ ഗർഭപാത്രം വിജയകരമായി നീക്കം ചെയ്തത്. കേരളത്തിലാദ്യമായാണ് റോബോട്ടിക് ശസ്ത്രക്രിയയിലൂടെ 34 ആഴ്ചയോളം വളർച്ചയുണ്ടായിരുന്ന മുഴകളടങ്ങിയ ഗർഭപാത്രം നീക്കം ചെയ്യുന്നത്.

വയറിൽ ഭാരക്കൂടുതൽ അനുഭവപ്പെട്ടതിനെ തുടർന്നാണ് കൂർഗ് സ്വദേശിയയായ സിസ്സി സാം ആശുപത്രിയിലെത്തുന്നത്. തുടർന്ന് നടത്തിയ വിശദമായ പരിശോധനയിൽ 34 ആഴ്ചയോളം വളർച്ചയുണ്ടായിരുന്ന 20 സെന്റിമീറ്റർ നീളവും 18 സെന്റിമീറ്റർ വീതിയുമുണ്ടായിരുന്ന ഒന്നിലധികം ഗർഭാശയ മുഴകൾ കണ്ടെത്തുകയായിരുന്നു. ഗർഭാശയത്തിനുള്ളിൽ നിരവധി നാഡികളാൽ ചുറ്റപ്പെട്ട നിലയിലായിരുന്നു മുഴകൾ. പരമ്പരാഗത ശസ്ത്രക്രിയാമാർഗങ്ങളിലൂടെ മുഴയിലേക്ക് എത്തിപ്പെടാനുള്ള വെല്ലുവിളികൾ മുൻനിർത്തി റോബോട്ടിക് ഹിസ്റ്ററെക്ടമി സർജറിയിലൂടെ ഗർഭപാത്രം അടക്കം നീക്കം ചെയ്യാൻ തീരുമാനിക്കുകയായിരുന്നു. നൂതന റോബോട്ടിക് സാങ്കേതികവിദ്യ ഉപയോഗിച്ച് 2 മണിക്കൂറത്തെ ചുരുങ്ങിയ സമയംകൊണ്ടാണ് ശസ്ത്രക്രിയ പൂർത്തിയാക്കിയത്. ശസ്ത്രക്രിയയ്ക്ക് ശേഷം തൊട്ടടുത്ത ദിവസം തന്നെ പൂർണ ആരോഗ്യവതിയായ രോഗി ആശുപത്രി വിട്ടു.

34 ആഴ്ച വളർച്ചയുള്ള ഗർഭപാത്രത്തിന് റോബോട്ടിക് ശസ്ത്രക്രിയ നടത്തുക ആവശ്യമായിരുന്നെങ്കിലും വെല്ലുവിളി നിറഞ്ഞതായിരുന്നുവെന്ന് ഡോ. ഉർമിള സോമൻ പറഞ്ഞു. “പരമ്പരാഗത ശസ്ത്രക്രിയ രീതിയിലൂടെയുണ്ടാകുന്ന അമിത രക്ത നഷ്ടം ഒഴിവാക്കാൻ സാധിക്കുമെന്നതോടൊപ്പം തന്നെ താരതമ്യേന വേദനഇല്ലായ്മയും ചെറിയ മുറിപാടുമാണ് റോബിട്ടിക് ശസ്ത്രക്രിയയുടെ സവിശേഷകൾ. 3DHD കാഴ്ചയുടെ സംയോജനം ശസ്ത്രക്രിയ വിജയകരമാകുന്നതിൽ നിർണായകമായി.” ഡോക്ടർ പറഞ്ഞു. ഗൈനെക്കോളജി വിഭാഗത്തിൽ ഈ നൂതന സാങ്കേതികവിദ്യകൾ ഉപയോഗിച്ചുകൊണ്ട് ആരോഗ്യരംഗത്ത് പുതിയ സാധ്യതകൾ സൃഷ്ടിക്കാൻ കഴിയുമെന്നും ഡോ. ഉർമിള സോമൻ കൂട്ടിച്ചേർത്തു.

കേരളത്തിന്റെ ആരോഗ്യരംഗത്തെ ഗണ്യമായ പുരോഗതിയെ അടയാളപ്പെടുത്തുന്നതാണ് ഇത്രയും ഭാരക്കൂടുതൽ ഉള്ള മുഴകളടങ്ങിയ ഗർഭപാത്രം റോബോട്ടിക് ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്തതെന്ന് അപ്പോളോ അഡ്‌ലക്‌സ് ആശുപത്രി സിഇഒ സുദർശൻ ബി പറഞ്ഞു. ഇത്തരം ഒരു ശസ്ത്രക്രിയ വിജയകരമാക്കിയ കേരളത്തിലെ ആദ്യ ഹോസ്പിറ്റൽ അപ്പോളോ അഡല്ക്സ് ആയതിൽ സന്തോഷമുണ്ടെന്നും ഈ നേട്ടം, ചികിത്സ തേടിയെത്തുന്ന രോഗികൾക്ക് അത്യാധുനിക വൈദ്യസഹായം ലഭ്യമാക്കുന്നതിനുള്ള ആശുപത്രിയുടെ പ്രതിബദ്ധതയെ അടിവരയിടുന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. റോബോട്ടിക് ഗൈനെക്കോളജി കൂടാതെ യൂറോളജി ഗ്യാസ്ട്രോഎൻട്രോളജി ശസ്ത്രക്രിയ വിഭാഗങ്ങളിലും ഡാവിഞ്ചി എക്സ് ഐ റോബോട്ടിക് സർജിക്കൽ സിസ്റ്റം ഉപയോഗിച്ച് ശസ്ത്രക്രിയകൾ ചെയ്യുന്നുണ്ട്. ഇതിലൂടെ ചെറിയ മുറിവ് ഉപയോഗിച്ച് തന്നെ സങ്കീർണ്ണമായ ശസ്ത്രക്രിയകൾ ചെയ്യാവുന്നതും കുറഞ്ഞ രക്തനഷ്ടം, ആശുപത്രിവാസം, പാടുകൾ, കൂടാതെ പെട്ടന് തന്നെ സാധാരണ ജീവിതത്തിലേക്ക് തിരിച്ചു പോവാൻ സാധിക്കുന്നതുമാണെന്നും അദ്ദേഹം വ്യക്തമാക്കി.

Spread the love

Leave a Reply

Your email address will not be published. Required fields are marked *