കോഴിക്കോട്: കോഴിക്കോട് സൈബര്‍പാര്‍ക്കിന്റെ നിര്‍മാണം തുടര്‍ച്ചയായി തടസ്സപ്പെടുന്നു. സ്ഥാപനവും കയറ്റിറക്ക് തൊഴിലാളികളും തമ്മിലെ തര്‍ക്കമാണ് നിര്‍മാണം തടസ്സപ്പെടാന്‍ കാരണം.
പാര്‍ക്കിനുള്ളിലെ കയറ്റിറക്ക് ജോലികള്‍ നിഷേധിക്കുന്നുവെന്ന് ആരോപിച്ച് തൊഴിലാളികള്‍ സമരം നടത്തുകയാണ്. ്.
കഴിഞ്ഞ 7 മാസമായി ചെയ്യുന്ന കയറ്റിറക്ക് ജോലി, ചെറിയാന്‍ വര്‍ക്കിള കണ്‍സ്ട്രക്ഷന്‍ കമ്പനി അന്യസംസ്ഥാന തൊഴിലാളികളെ ഉപയോഗിച്ച് ചെയ്യാന്‍ തുടങ്ങി. ഇതോടെയാണ് 5 ട്രേഡ് യൂണിയനുകള്‍ സംയുക്തമായി സമരം തുടങ്ങിയത്. പ്രദേശത്ത് ലേബര്‍ പാസ്സുള്ള 114ഓളം തൊഴിലാളികള്‍ക്ക് ജോലി നിഷേധിച്ചതിനെതിരെ ജില്ലാലേബര്‍ ഓഫീസര്‍ ഉത്തരവിറക്കിയിട്ടുണ്ട്.
അതേസമയം പ്രത്യേക സാമ്പത്തിക മേഖലയായ സൈബര്‍പാര്‍ക്ക് തൊഴില്‍നിയമങ്ങളുടെ പരിധിയില്‍വരില്ലെന്നാണ് നിര്‍മാണ കമ്പനിയുടെ അവകാശവാദം.
2013 ഒക്ടോബര്‍ 30നാണ് കെട്ടിടങ്ങളുടെ നിര്‍മാണം തുടങ്ങിയത്. നിലവിലെ തൊഴില്‍ പ്രതിസന്ധി തുടങ്ങിയതാകട്ടെ ഈ ജൂണ്‍ മാസത്തിലും. നിര്‍മാണത്തില്‍ കാലതാമസമുണ്ടായതിന്റെ കാരണം തങ്ങളുടെ മേല്‍ ചുമത്തി രക്ഷപ്പെടാനാണ് അധികൃതര്‍ ശ്രമിക്കുന്നതെന്ന് തൊഴിലാളികള്‍ ആരോപിക്കുന്നു.