സഞ്ജു സാംസണ് കയ്പ്പേറിയ അരങ്ങേറ്റം

sanju1-kvYnJ. സിംബാംബ്‌വെയ്ക്കെതിരായ രണ്ടാം ട്വന്റി 20യിൽ 10 റൺസിന് ഇന്ത്യ തോറ്റു. ഇതോടെ രണ്ടു മൽസരങ്ങളുള്ള ട്വന്റി 20 പരമ്പര സമനിലയിലായി (1-1). സിംബാബ്‍വെ ഉയർത്തിയ 146 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഇന്ത്യയുടെ പോരാട്ടം ഒൻപത് വിക്കറ്റിന് 135 റൺസിൽ അവസാനിക്കുകയായിരുന്നു. മൂന്നു വിക്കറ്റ് വീഴ്ത്തിയ ക്രീമർ ആണ് ഇന്ത്യൻ ബാറ്റിങ് നിരയെ തകർത്തത്.ഏറെ നാളത്തെ കാത്തിരിപ്പിന് വിരാമമിട്ട് സഞ്ജു സാംസൺ ഇന്ത്യക്കായി അരങ്ങേറി. ഹർഭജൻ സിങ്ങിന് പകരക്കാരനായിട്ടാണ് സഞ്ജുവിനെ അവസാന ഇലവനിൽ ഉൾപ്പെടുത്തിയത്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *