കേരളത്തിന്റെ പുതിയ മുഖ്യമന്ത്രി പിണറായി വിജയനാകുമെന്ന്‌ ഉറപ്പായി


കേരളത്തിന്റെ പുതിയ മുഖ്യമന്ത്രി പിണറായി വിജയനാകുമെന്ന്‌ ഉറപ്പായി. ഇന്ന്‌ നടന്ന കേന്ദ്ര സംസ്‌ഥാന നേതാക്കള്‍ പങ്കെടുത്ത സെക്രട്ടറിയേറ്റ് യോഗത്തിലായിരുന്നു തീരുമാനം.സംസ്ഥാന മുഖ്യമന്ത്രിക്കസേരയില്‍ ഇനി സി.പി.എം പോളിറ്റ് ബ്യൂറോ അംഗം പിണറായി വിജയന്‍ ഇരിക്കും. എല്‍.ഡി.എഫിന്റെ പാര്‍ലമെന്ററി പാര്‍ട്ടി നേതാവായി തെരഞ്ഞെടുത്തതിനു പിന്നാലെ പാര്‍ട്ടി ദേശീയ ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി വാര്‍ത്താ സമ്മേളനത്തിലൂടെ ഇക്കാര്യം പ്രഖ്യാപിച്ചു. വി.എസ് അച്യുതാനന്ദന്റെയും കോടിയേരി ബാലകൃഷ്ണന്റെയും സാന്നിധ്യത്തിലാണ് ഔദ്യോഗിക പ്രഖ്യാപനമുണ്ടായത്.




Sharing is Caring