വി.എസ് കേരളത്തിലെ ഫിദല്‍ കാസ്‌ട്രോയെന്ന് യെച്ചൂരി


:വി.എസ് കേരളത്തിലെ ഫിദല്‍ കാസ്‌ട്രോയെന്ന് സി.പി.എം അഖിലേന്ത്യാ സെക്രട്ടറി സീതാറാം യെച്ചൂരി. ക്യൂബയില്‍ ഫിദല്‍ കാസ്‌ട്രോ പ്രവര്‍ത്തിക്കുന്നതു പോലെയാണ് വി.എസ് കേരളത്തില്‍ പ്രവര്‍ത്തിക്കുന്നതെന്നും കാസ്‌ട്രോയെപോലെ വി.എസ് ഉപദേശങ്ങളും നിര്‍ദ്ദേശങ്ങളും നല്‍കുമെന്നും യെച്ചൂരി പറഞ്ഞു.പ്രചാരണത്തില്‍ മുന്നില്‍ നിന്നു നയിച്ച പടക്കുതിരയാണ് വി.എസ് .അദ്ദേഹത്തിന്റെ പ്രായവും ശാരീരിക ബുദ്ധിമുട്ടുകളും പരിഗണിക്കുന്നു. കേരള നേതൃത്വം ഒറ്റക്കെട്ടായി പ്രവര്‍ത്തിച്ചതിനാലാണ് വലിയ വിജയം ഉണ്ടായതെന്നും യെച്ചൂരി കൂട്ടിച്ചേര്‍ത്തു.
പിണറായിയെ അടുത്ത മുഖ്യമന്ത്രിയായി പ്രഖ്യാപിച്ചതിനു ശേഷം വി.എസും കോടിയേരിയും പങ്കെടുത്ത വാര്‍ത്താസമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യങ്ങള്‍ പറഞ്ഞത്.




Sharing is Caring