കോഴിക്കോട് ഇടത് ആധിപത്യം


DSC_0826.JPGകോഴിക്കോട് ഇടത് ആധിപത്യം കോഴിക്കോട് ജില്ലയിലെ 13 മണ്ഡലങ്ങളിൽ 11 ഉം എൽ ഡി എഫ് നേടി. കഴിഞ്ഞ തവണ യുഡിഎഫിനൊപ്പം നിന്ന കൊടുവള്ളി, തിരുവമ്പാടി മണ്ഡലങ്ങൾ എൽ ഡി എഫ് പി ടിച്ചെടുത്തു.കൊയിലാണ്ടി മണ്ഡലത്തിൽ നിന്നു കെ.ദാസൻ 13369 വോട്ടിന്റെ ഭൂരിപക്ഷത്തിൽ മികച്ച വിജയം നേടി. എൽ ഡി എഫിന് വോട്ട് ചെയ്ത മുഴുവൻ വോട്ടർമാരെയും അഭിവാദ്യം ചെയ്ത് കൊണ്ട് കോരപ്പുഴ മുതൽ മൂരാട് വരെ സ്വീകരണങ്ങൾ ഏറ്റുവാങ്ങി കെ.ദാസൻറോഡ് ഷോ നടത്തി. വടകര സി.കെ നാണു9511 വോട്ട്, നാദാപുരത്ത് ഇ.കെ വിജയന് 4759 വോട്ട് ഭൂരിപക്ഷം, പേരാ(മ്പ ടി.പി രാമകൃഷ്ണൻ 4101, ബാലുശ്ശേരി പുരുഷൻ കടലുണ്ടി 15464, എലത്തൂരില്‍ എ കെ ശശീന്ദ്രന്‍ 29057,കോഴിക്കോട് നോര്‍ത്തില്‍ 27873,ബേപ്പൂരില്‍ വികെസി മമ്മദ്കോയ 14363,കുന്ദമംഗലം അഡ്വ പി ടി എ റഹീം 11205, കൊടുവള്ളിയില്‍ കാരാട്ട് റസാഖ് 573, തിരുവമ്പാടിയില്‍ ജോര്‍ജ് എം തോമസ് എന്നിവര്‍ വിജയിച്ചു.
കുറ്റ്യാടിയില്‍ മുസ്ലീംലീഗിലെ പാറയ്ക്കല്‍ അബ്ദുള്ള 1901നും കോഴിക്കോട് സൌത്തില്‍ എം കെ മുനീര്‍ 6327 വോട്ടിനും വിജയിച്ചു.




Sharing is Caring