നീറ്റ് ഈ വര്‍ഷം ഒഴിവാക്കിയേക്കും


മെഡിക്കല്‍ പ്രവേശനത്തിനുള്ള നീറ്റ് പരീക്ഷ ഒഴിവാക്കുന്നതിന് കേന്ദ്ര സര്‍ക്കാര്‍ ഓര്‍ഡിനന്‍സ് പുറപ്പെടുവിക്കും. നീറ്റ് ഒരു വര്‍ഷത്തേക്ക് ഒഴിവാക്കാനാണ് കേന്ദ്രം ആലോചിക്കുന്നത്. ഇതിന് കേന്ദ്രമന്ത്രിസഭയുടെ അംഗീകാരം ലഭിച്ചു. ഇതിന്റെ ഉത്തരവ് ഉടന്‍ പുറത്തിറങ്ങിയേക്കും. സുപ്രീം കോടതിയുടെ ഉത്തരവ് മറികടക്കാനാണ് കേന്ദ്രസര്‍ക്കാറിന്റെ നീക്കം. രാജ്യത്തെ മെഡിക്കല്‍ കോളജുകളിലേക്കും ഡെന്റല്‍ കോളജുകളിലേക്കും നീറ്റ് പരീക്ഷ വഴി മാത്രമേ പ്രവേശനം പാടുള്ളൂ എന്ന സുപ്രിംകോടതി വിധി പുറപ്പെടുവിച്ചിരുന്നു.




Sharing is Caring