കോണ്‍ഗ്രസ് പാര്‍ട്ടിയുടെ ഭാവി ഇന്നേ ദിവസം വോട്ട് ചെയ്യുന്ന പ്രവര്‍ത്തകരുടെ കൈയില്‍: ശശി തരൂര്‍

കോണ്‍ഗ്രസ് പാര്‍ട്ടിയുടെ ഭാവി ഇന്നത്തെ ദിവസം വോട്ട് ചെയ്യുന്ന പ്രവര്‍ത്തകരുടെ കൈയിലാണെന്ന് കോണ്‍ഗ്രസ് പ്രസിഡന്റ് സ്ഥാനാര്‍ത്ഥി ശശി തരൂര്‍. പാര്‍ട്ടിയുടെ ഭാവിക്കും നന്മക്കും വേണ്ടിയാണ് ഞാന്‍ മത്സരത്തിനിറങ്ങിയത്. ഇന്നത്തേത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ ദിവസമാണ്. പ്രചാരണത്തിന്റെ 16 ദിവസവും ആത്മാര്‍ത്ഥമായി ചെയ്യാന്‍ കഴിയുന്നതെല്ലാം ചെയ്‌തെന്ന് പറഞ്ഞ തരൂര്‍ തനിക്കൊപ്പം പ്രചാരണത്തിനിറങ്ങിയ പ്രവര്‍ത്തകര്‍ക്ക് നന്ദിയുമറിയിച്ചു.

കോണ്‍ഗ്രസ് അധ്യക്ഷ തിരഞ്ഞെടുപ്പില്‍ വോട്ടെടുപ്പ് തുടങ്ങി. മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെയും, ശശി തരൂരും തമ്മിലാണ് പോരാട്ടം. രാവിലെ പത്ത് മുതല്‍ വൈകിട്ട് നാല് വരെയാണ് വോട്ടെടുപ്പ്. എഐസിസിയിലും, പി സി സി കളിലുമായി 67 ബൂത്തുകളും, ഭാരത് ജോഡോ യാത്രയില്‍ ഒരു ബൂത്തുമാണ് സജ്ജീകരിച്ചിരിക്കുന്നത്.

ആകെ 9308 വോട്ടര്‍മാരാണുള്ളത്. രഹസ്യ ബാലറ്റിലൂടെയാണ് വോട്ടെടുപ്പ്. ബാലറ്റ് പേപ്പറ്റില്‍ ആദ്യം മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെയുടെ പേരും, രണ്ടാമത് തരൂരിന്റെ പേരുമാണ് ഉള്ളത്. ഖാര്‍ഗെ കര്‍ണ്ണാടകത്തിലും, തരൂര്‍ തിരുവനന്തപുരത്തും വോട്ട് ചെയ്യും.

Spread the love

Leave a Reply

Your email address will not be published. Required fields are marked *