
ഹിമാചല്‍ പ്രദേശ് രാജ്യസഭാ തിരഞ്ഞെടുപ്പില്‍ പാര്‍ട്ടി വിപ്പ് ലംഘിച്ച് ബിജെപിയ്ക്ക് വോട്ട് ചെയ്ത ആറ് എംഎല്‍എമാരേയും അയോഗ്യരാക്കി കൊണ്ട് നിലപാട് കടുപ്പിച്ച് കോണ്‍ഗ്രസ്. ഹിമാചലില്‍ പാര്‍ട്ടിടേയും മുഖ്യമന്ത്രിയേയും വെല്ലുവിളിച്ച് ബിജെപിയ്ക്ക് അനുകൂലമായി വോട്ട് ചെയ്ത് ഉറപ്പായും കോണ്‍ഗ്രസിന് കിട്ടേണ്ട സീറ്റ് ബിജെപിയ്ക്ക് അടിയറവെച്ച വിമത എംഎല്‍എമാര്‍ക്കെതിരെ കര്‍ശന നടപടിയിലേക്ക് കടക്കുകയാണ് പാര്‍ട്ടി നേതൃത്വം. കൂറുമാറ്റ നിരോധന നിയമ പ്രകാരമാണ് ആറ് വിമത എംഎല്‍എമാര്‍ക്കെതിരേയും സ്പീക്കര്‍ കുല്‍ദീപ് സിങ് പഥാനിയയാണ് നടപടി നിയമസഭയില്‍ പ്രഖ്യാപിച്ചത്.
