കൊച്ചി ബ്ലാക്ക്‌മെയിലിങ്ങ്: ഉന്നതരുടെ പേരുകള്‍ പിന്നീട് വെളിപ്പെടുത്തുമെന്ന് ബിന്ധ്യാസ് തോമസ്

8284
കൊച്ചി: കൊച്ചി ബ്ലാക്ക്‌മെയിലിങ്ങ് കേസുമായി ബന്ധപ്പെട്ട് ഉന്നതരുടെ പേരുകള്‍ പിന്നീട് വെളിപ്പെടുത്തുമെന്ന് കേസിലെ ഒന്നാം പ്രതി ബിന്ധ്യാസ് തോമസ്. രവീന്ദ്രനെ ഭീഷണിപ്പെടുത്തിയതായി പൊലീസിനോട് സമ്മതിച്ചിട്ടില്ലെന്നും എംഎല്‍എ ഹോസ്റ്റലില്‍ താന്‍ പോയിട്ടില്ലെന്നും ബിന്ധ്യാസ് തോമസ് പറഞ്ഞു. തെളിവെടുപ്പിനായി കൊണ്ടുപോയ പല ഹോട്ടലുകളിലും താന്‍ താമസിച്ചിട്ടില്ല. തന്നെ മനപ്പൂര്‍വം കുടുക്കാനാണ് ശ്രമമെന്നും ബിന്ധ്യാസ് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. ബിന്ധ്യയേയും രുക്‌സാനയേയും കൊച്ചിയിലെ ബിന്ധ്യയുടെ ഫ്‌ലാറ്റില്‍ എത്തിച്ച് തെളിവെടുപ്പ് നടത്തുകയാണ്. ഒളിവിലായിരുന്ന ജയചന്ദ്രന്‍ എംഎല്‍എ ഹോസ്റ്റലിലായിരുന്നു താമസിച്ചിരുന്നത്. അതിനാല്‍ തന്നെ ബിന്ധ്യയും, റുക്‌സാനയും എംഎല്‍എ ഹോസ്റ്റലില്‍ വന്നിട്ടുണ്ടാകുമെന്ന് ആരോപണം ഉയര്‍ന്നിരുന്നു.


 


Sharing is Caring