കോവിഡ് കേസുകള്‍ വര്‍ധിക്കുന്ന പശ്ചാത്തലത്തില്‍ വീണ്ടും ശക്തമായ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി ചൈന

ഒരിടവേളയ്ക്കു ശേഷം ലോകത്തെ പലഭാ​ഗങ്ങളിലും കോവിഡ് കേസുകള്‍ ഉയര്‍ന്നുകൊണ്ടിരിക്കുകയാണ്. കോവിഡ് കേസുകള്‍ ക്രമാതീതമായി വര്‍ധിക്കുന്ന പശ്ചാത്തലത്തില്‍ കടുത്ത നിയന്ത്രണങ്ങളിലേക്ക് കടന്നിരിക്കുകയാണ് ചൈന.

ഷിന്‍ജിയാങ്ങില്‍ കോവിഡ് നിരക്കുകള്‍ കുതിച്ചുയരുന്ന പശ്ചാത്തലത്തിലാണ് ലോക്ഡൗണിന് സമാനമായ നിയന്ത്രണങ്ങള്‍‌ നടപ്പില്‍ ആക്കുന്നത്. സീറോ കോവിഡ് പോളിസിയുടെ ഭാ​ഗമായാണ് നിയന്ത്രണങ്ങള്‍ ശക്തമാകുന്നത്.

വൈറസിനെ പരമാവധി തുടച്ചുനീക്കാന്‍ കോണ്‍ടാക്റ്റ് ട്രേസിങ്, ഐസൊലേഷന്‍, ടെസ്റ്റിങ്ങുകള്‍, ലോക്ഡൗണ്‍ തുടങ്ങിയവ ഉള്‍പ്പെടെയുള്ള കടുത്ത മാര്‍​ഗങ്ങളാണ് സീറോ കോവിഡ് പോളിസിയുടെ ഭാ​ഗമായി ചൈന നടപ്പിലാക്കിക്കൊണ്ടിരിക്കുന്നത്. ഇതോട് അനുബന്ധിച്ച്‌ കോവി‍ഡ് കേസുകളുടെ എണ്ണം താരതമ്യേന കുറവാണെങ്കിലും നിയന്ത്രണങ്ങള്‍ കടുപ്പിക്കുക എന്നതാണ് പദ്ധതിയുടെ ഉദ്ദേശം. പുതിയ വൈറസ് ബാധ സ്ഥിരീകരിക്കുന്നില്ല എന്നും രോ​ഗത്തെ പൂര്‍ണമായും തുടച്ചുനീക്കുക എന്നതുമാണ് ലക്ഷ്യം ഇടുന്നത്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *