സംസ്ഥാനത്ത് ആദ്യമായി കീഹോള്‍ ചെസ്റ്റ് സര്‍ജറി ശില്പശാല

keyhole chest surgery workshopകോഴിക്കോട്: സംസ്ഥാനത്ത് ആദ്യമായി കീഹോള്‍ ചെസ്റ്റ് സര്‍ജറി ശില്പശാല സംഘടിപ്പിച്ചു തൊറാസ്‌കോപി, വീഡിയോ അസിസ്റ്റഡ് തൊറാസോസ്‌കോപിക് സര്‍ജറി(വാട്‌സ്) എന്നീ വിഷയങ്ങളിലാണ് ശില്പശാല സംഘടിപ്പിച്ചത്. കുസാറ്റ് വൈസ് ചാന്‍സലര്‍ ഡോ. കെ പൗലോസ് ഉദ്ഘാടനം ചെയ്തു.
30 സെന്റീമീറ്റര്‍ മുറിവുണ്ടാക്കിപരാമ്പരാഗത രീതിയില്‍ ചെയ്യുന്ന ചെസ്റ്റ് ശസ്ത്രക്രിയയെക്കാള്‍ രണ്ടിഞ്ച് നീളത്തിലുള്ള ചെറിയ മുറിവിലൂടെ കീഹോള്‍ ചെയ്യുന്നതെങ്ങനെയെന്ന് ശില്പശാലയില്‍ പങ്കെടുത്ത ചെസ്റ്റ് ഫിസിഷ്യന്മാര്‍ക്കും തൊറാസിക് സര്‍ജന്മാര്‍ക്കും തൊറാസ്‌കോപ്പിയിലുടെയും വാട്‌സിലൂടെയും പ്രായോഗികപരിശീലനവും നല്കി. കടുത്ത വേദനയില്‍ നിന്ന് രോഗികള്‍ക്ക് രക്ഷകിട്ടുമെന്നതൊടൊപ്പം ശസ്ത്രക്രിയാ ചെലവിലും കാര്യമായ വ്യാത്യാസമുണ്ടാകുന്നില്ലെന്നുള്ളതും ഈ ശസ്ത്രക്രിയയുടെ പ്രത്യേകതയാണെന്ന് ചടങ്ങില്‍ സംസാരിച്ച ഡോക്ടര്‍മാര്‍ അഭിപ്രായപ്പെട്ടു.
കൊച്ചി കിംസ് ഹോസ്പിറ്റല്‍ മിനിമലി ഇന്‍വേസീവ് തൊറാകോസ്‌കോപിക് സര്‍ജറി(എം ഐ ടി എസ്) വിഭാഗം തലവന്‍ ഡോ. നാസര്‍ യൂസുഫിന്റെ നേതൃത്വത്തിലാണ് ശസ്ത്രക്രിയ നടത്തിയത്.
ഡല്‍ഹി ഗൂര്‍ഗോണ്‍ മേദാന്ത മെഡിസിറ്റി എം ഐ ടി എസിലെ ഡോ. സമീര്‍ അലിഖാന്‍, എം ഐ എം എസ് പള്‍മനോളജി വിഭാഗം മുന്‍മേധാവി ഡോ. പ്രൊഫ. ഇന്ദിരാദേവി എന്നിവര്‍ ഗസ്റ്റ് ഫാക്കല്‍റ്റിയായിരുന്നു. എച്ച് റഹീം അധ്യക്ഷതവഹിച്ചു.