കുടുംബശ്രീയുടെ നേതൃത്വത്തില്‍ വിജിലന്റ് ഗ്രൂപ്പ്

കൊയിലാണ്ടി:സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും എതിരേയുള്ള അതിക്രമങ്ങള്‍ക്കെതിരെയും അവര്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ക്കും പരിഹാരം തേടുന്നതിനായി നഗരസഭാ കുടുംബശ്രീ നേതൃത്വത്തില്‍ വിഡിലന്റ് ഗ്രൂപ്പുകള്‍ ആരംഭിക്കുന്നു. വാര്‍ഡ്തലങ്ങളില്‍ കുടുംബശ്രീ പ്രവര്‍ത്തകര്‍,ആശാവൊളന്റിയര്‍മാര്‍,അങ്കണവാടി പ്രവര്‍ത്തകര്‍,സന്നദ്ധ പ്രവര്‍ത്തകര്‍,ബാലസഭാ പ്രവര്‍ത്തകര്‍ എന്നിവരെ യോജിപ്പിച്ചുകൊണ്ടാണ് വിജിലെന്റ് ഗ്രൂപ്പ് രൂപവത്കരിക്കുന്നത്.ഓരോ വാര്‍ഡിലും 5 മുതല്‍ 10 വരെ അംഗങ്ങളാണ് ഗ്രൂപ്പിലുണ്ടാവുക. ഗ്രൂപ്പ് രൂപവത്കരണവുമായി ബന്ധപ്പെട്ട് നഗരസഭാ സിഡിഎസ് തല പരിശീലനം സംഘടിപ്പിച്ചും.

നഗരസഭാ ചെയര്‍മാന്‍ കെ.സത്യന്‍ പരിശീലന പരിപാടി ഉദ്ഘാടനം ചെയ്തു.വൈസ് ചെയര്‍മാന്‍ വി.കെ പത്മിനി അധ്യക്ഷത വഹിച്ചു.സ്ഥിരം സമിതി ചെയര്‍മാന്‍ വി.കെ അജിത,നഗരസഭാംഗം കെ.വിജയന്‍,കുടുംബശ്രീ മെമ്പര്‍ സെക്രട്ടറി കെ.എം പ്രസാദ്,ജില്ലാ റിസോഴേസ് പേഴ്‌സണ്‍ പി.മിനി.യുകെ റീജ,എം.പി ഇന്ദുലേഖ എന്നിവര്‍ സംസാരിച്ചു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *