മൂന്നുനില കെട്ടിടം തകര്‍ന്ന് ഒന്‍പത് പേര്‍ക്ക് പരിക്ക്

മൂന്നുനില കെട്ടിടം തകര്‍ന്ന് ഒന്‍പത് പേര്‍ക്ക് പരിക്ക്. വടക്കു-പടിഞ്ഞാറന്‍ ഡല്‍ഹിയിലെ അശോക് വിഹാറില്‍ മൂന്നുനില കെട്ടിടം തകര്‍ന്നു വീണാണ് ആളുകള്‍ക്ക് പരിക്കേറ്റത്. രാവിലെ 9.25 ഓടെയാണ് ദുരന്തമുണ്ടായത്. നിരവധി പേര്‍ കെട്ടിടത്തിനുളളില്‍ കുടുങ്ങി കിടപ്പുണ്ടെന്ന് സംശയമുണ്ട്. ആറ് യൂണിറ്റ് ഫയര്‍ഫോഴ്‌സ് സംഘം സ്ഥലത്ത് രക്ഷാപ്രവര്‍ത്തനത്തിന് എത്തിയിട്ടുണ്ട്. പോലീസ് സംഘവും സ്ഥലത്തുണ്ട്. ദുരന്ത നിവാരണ സേനയുടെ രണ്ടു ടീമും സ്ഥലത്തെത്തി തെരച്ചില്‍ നടത്തുകയാണ്. കാലപ്പഴക്കമാണ് കെട്ടിടം തകര്‍ന്നു വീഴാന്‍ കാരണമെന്നാണ് പ്രാഥമിക നിഗമനം.

Spread the love

Leave a Reply

Your email address will not be published. Required fields are marked *