സ്വയംതൊഴിൽ സംരംഭങ്ങൾക്ക് അപേക്ഷ ക്ഷണിച്ചു


കൊയിലാണ്ടി: ജനകീയാസൂത്രണ പരിപാടി 2018-19 വാർഷിക പദ്ധതി പ്രകാരം സ്വയംതൊഴിൽ സംരംഭങ്ങൾക്ക് പലിശരഹിത റിവോൾവിങ്ങ് ഫണ്ടും പലിശ സബ്സിഡിയും നൽകുന്ന പദ്ധതിയിലേക്ക് തൽപരരായ ഗുണഭോക്താക്കളിൽ നിന്നും അപേക്ഷ ക്ഷണിക്കുന്നു. 18 നും 60 നും ഇടയിൽ പ്രായമുള്ള 5 പേര്ടങ്ങുന്ന ഗ്രൂപ്പ് കൾക്കും വ്യക്തികൾക്കും അപേക്ഷിക്കാം. പൊതു ധനകാര്യ സ്ഥാപനത്തിൽ നിന്നും വായ്പയെടുത്ത് സംരംഭം തുടങ്ങാൻ താൽപര്യമുള്ളവരായിരിക്കണം അപേക്ഷകർ. കൊയിലാണ്ടി നഗരസഭ പരിധിയിൽ സംരംഭം ആരംഭിക്കാൻ താൽപര്യമുള്ളവരിൽ നിന്നും വെള്ള പേപ്പറിൽ തയ്യാറാക്കിയ അപേക്ഷയും പ്രൊജക്റ്റ് റിപ്പോർട്ടും സഹിതം 30.7.2018 ന് വെകീട്ട് 5 മണി വരെ നഗരസഭ ഓഫീസിൽ അപേക്ഷ സ്വീകരിക്കും. കൂടുതൽ വിവരങ്ങൾക്ക്: വ്യവസായ വികസന ഓഫീസർ, ടി.വി.അജിത്കുമാർ 9447860416




Sharing is Caring