കോഴിക്കോട്ട് സ്വകാര്യ ധനകാര്യ സ്ഥാപന ഉടമയെ പെട്രോളൊഴിച്ച്‌ തീകൊളുത്തി


പുതുപ്പാടിയില്‍ സ്വകാര്യ ധനകാര്യ സ്ഥാപന ഉടമയെ പെട്രോളൊഴിച്ച്‌ തീകൊളുത്തി കൊല്ലാന്‍ ശ്രമം. കോഴിക്കോട് കൈതപ്പൊയിലെ മലബാര്‍ ഫിനാന്‍സ് ഉടമ കോടഞ്ചേരി കുപ്പായക്കോട് ഇടവക്കുന്നേല്‍ സജി കുരുവിള(52)യേയാണ് കൊല്ലാന്‍ ശ്രമിച്ചത്.


ഇടുക്കി സ്വദേശിയാണ് സജിയെ ആക്രമിച്ചതെന്നാണ് സൂചന. സജിയെ ആക്രമിച്ചതിന് ശേഷം ഇയാള്‍ രക്ഷപ്പെട്ടു.


വധശ്രമത്തിനിടെ സജി കെട്ടിടത്തില്‍ നിന്ന് താഴേക്ക് ചാടി. സജിക്ക് സാരമായ പൊള്ളലും പരിക്കുമുണ്ടെന്നാണ് വിവരം. ഇദ്ദേഹത്തെ കോഴിക്കോട് മെഡിക്കല്‍ കോളജില്‍ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചു. പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.



Sharing is Caring