ഈ മാസം 24ന് സംസ്ഥാന വ്യാപകമായി സ്വകാര്യ ബസുകള്‍ പണി മുടക്കും. സ്വകാര്യ ബസ് ഓപ്പറേറ്റേഴ്‌സ് ഫെഡറേഷനാണ് പണിമുടക്കിന് ആഹ്വാനം ചെയ്തിരിക്കുന്നത്. നിലവിലുള്ള സ്വകാര്യ ബസ് പെര്‍മിറ്റുകള്‍ അതേപടി നിലനിര്‍ത്തുക.
വിദ്യാര്‍ത്ഥികളുടെയടക്കം യാത്രാനിരക്ക് വര്‍ധിപ്പിക്കുക, വര്‍ധിപ്പിച്ച ഇന്‍ഷുറന്‍സ് പ്രീമിയം പിന്‍വലിക്കുക, റോഡ് ടാക്‌സ് നിരക്ക് കുറയ്ക്കുക, സ്വകാര്യബസുകള്‍ക്ക് നല്‍കുന്ന ഡീസലിന്റെ നികുതി 24 ശതമാനത്തില്‍ നിന്നും 5 ശതമാനമായി നിജപ്പെടുത്തുക തുടങ്ങിയ നിരവധി ആവശ്യങ്ങള്‍ മുന്നോട്ട് വച്ചാണ് സമരത്തിന് ഇറങ്ങുന്നത്.
നേരത്തെ 19 ന് നടത്താനിരുന്ന ബസ് സമരം സംസ്ഥാന സ്‌കൂള്‍ കലോത്സവത്തെ തുടര്‍ന്ന് മാറ്റിവെയ്ക്കുകയായിരുന്നു.














