ഓസ്‌ട്രേലിയന്‍ ഓപ്പണ്‍: സെറീന പ്രീക്വാര്‍ട്ടറില്‍


അമേരിക്കയുടെ സെറീന വില്യംസ് ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ നാലാം റൗണ്ടില്‍ കടന്നു. മൂന്നാം റൗണ്ടില്‍ നാട്ടുകാരി നിക്കോളി ഗിബ്‌സിനെ പരാജയപ്പെടുത്തിയാണ് സെറീന അവസാന 16 ല്‍ കടന്നത്. നേരിട്ടുള്ള സെറ്റുകള്‍ക്കായിരുന്നു വിജയം. ലോക രണ്ടാം നമ്പര്‍ ഒരു മണിക്കൂറിനുള്ളില്‍ എതിരാളിയെ അനായാസം മറികടന്നു. സ്‌കോര്‍: 61, 63.


അടുത്ത റൗണ്ടില്‍ ചെക്ക് താരം ബാര്‍ബൊറോ സ്ട്രിക്കോവയെ സെറീന നേരിടും. ഫ്രാന്‍സിന്റെ കരോളിനെ ഗാര്‍സിയയെ പരാജയപ്പെടുത്തിയാണ് ബാര്‍ബൊറോ പ്രീക്വാര്‍ട്ടറില്‍ പ്രവേശിച്ചത്. നേരിട്ടുള്ള സെറ്റുകള്‍ക്കായിരുന്നു ബാര്‍ബൊറോയുടേയും വിജയം. സ്‌കോര്‍: 62, 75.




Sharing is Caring