പതിനഞ്ചുകാരന്‍ എട്ട് വയസുകാരനെ കൊന്ന് മൃതദേഹം കഷണങ്ങളാക്കി


പതിനഞ്ചുകാരന്‍ എട്ട് വയസുകാരനെ കൊന്ന് മൃതദേഹം കഷണങ്ങളാക്കി. ദീപു എന്ന ബാലനാണ് കൊല്ലപ്പെട്ടത്. ഇരുവരും ഒരേ സ്കൂളില്‍ വിദ്യാര്‍ത്ഥികളാണ്. പട്ടം പറത്താനെന്ന് പറഞ്ഞ് ദീപുവിനെ കൂട്ടിക്കൊണ്ട് വന്ന ശേഷം കൊലപ്പെടുത്തുകയായിരുന്നു.


ദീപുവിനെ ശ്വാസം മുട്ടിച്ച്‌ കൊലപ്പെടുത്തിയ ശേഷം മൃതദേഹം ആറ് കഷണങ്ങളായി മുറിച്ചു. തുടര്‍ന്ന് ചാക്കിലാക്കി ഉപേക്ഷിക്കുകയായിരുന്നു. മൃതദേഹത്തില്‍ നിന്ന് ഹൃദയം തുരന്നെടുത്ത് ഇരുവരും പഠിക്കുന്ന സ്കൂളിന്‍റെ കോന്പൗണ്ടില്‍ ഉപേക്ഷിക്കുകയും ചെയ്തു.


സ്കൂളിനെ അപകീര്‍ത്തിപ്പെടുത്താനാണ് കൊലപാതകം ചെയ്തതെന്ന് ക്രൂരകൃത്യം ചെയ്ത പയ്യന്‍ പറഞ്ഞു. മൃഗങ്ങളുടെ പച്ചമാംസം തിന്നുകയും സ്വന്തം ശരീരം കടിച്ചു മുറിക്കുകയും ചെയ്യുന്ന വിചിത്ര സ്വഭാവക്കാരനായിരുന്നു കൊലപാതകിയെന്ന് ബാലന്‍റെ വീട്ടുകാര്‍ പറഞ്ഞു.



Sharing is Caring