ഉഭയകക്ഷി സമ്മതപ്രകാരമുള്ള ലൈംഗികബന്ധം ബലാത്സംഗമാകില്ലെന്ന് മുംബൈ ഹൈക്കോടതി


ഉഭയകക്ഷി സമ്മതപ്രകാരമുള്ള ലൈംഗികബന്ധം ബലാത്സംഗമാകില്ലെന്ന് മുംബൈ ഹൈക്കോടതി. ലൈംഗികബന്ധത്തില്‍ സ്ത്രീയും തുല്യ ഉത്തരവാദിയാണെന്നും കോടതി നിരീക്ഷിച്ചു. വിവാഹവാഗ്ദാനം നല്‍കി ലൈംഗികമായി പീഡിപ്പിച്ചുവെന്ന് ആരോപിച്ച്‌ ഒരു യുവതി നല്‍കിയ ഹര്‍ജിയിലാണ് കോടതിയുടെ ശ്രദ്ധേയമായ നിരീക്ഷണം. ബലാത്സംഗ ആരോപണം തള്ളിയ കോടതി യുവതിയുടെ കാമുകനായിരുന്ന 21കാരന് ജാമ്യം അനുവദിച്ചു.


പ്രണയത്തിലായിരുന്ന സമയത്താണ് യുവതിയും കുറ്റാരോപിതനും തമ്മില്‍ ലൈംഗികബന്ധം നടന്നത്. ആ അവസരത്തില്‍ ഇതിന്‍റെ ഭവിഷ്യത്തുകള്‍ ചിന്തിക്കാനും വിലയിരുത്താനും വിദ്യാസന്പന്നയായ യുവതിക്ക് സാധിക്കും. വിവാഹ വാഗ്ദാനം പാലിച്ചോ ഇല്ലയോ എന്നത് വേറെ പരിഗണിക്കേണ്ട വിഷയമാണെന്നും കോടതി നിരീക്ഷിച്ചു.


ചില സാഹചര്യങ്ങളിലെ ലൈംഗികബന്ധം പിന്നീട് ബലാത്സംഗമായി ചിത്രീകരിക്കുന്നത് ബലാത്സംഗമായി ചിത്രീകരിക്കുന്നത് ശരിയാണോയെന്ന് ജസ്റ്റിസ് ഭട്കര്‍ ചോദിച്ചു. വിവാഹ സമയത്ത് പെണ്‍കുട്ടി കന്യകയായിരിക്കണം എന്ന സങ്കല്‍പ്പത്തിന്‍റെ സ്ഥാനത്ത് കൂടുതല്‍ തുറന്ന സമീപനത്തിലേക്ക് ലോകം മാറി ഈ മാറ്റം എല്ലാവരും മനസിലാക്കേണ്ടതാണെന്നും കോടതി കൂട്ടിച്ചേര്‍ത്തു.



Sharing is Caring