ഐപിഎല്‍ 14ാം സീസണിലെ വിജയികളെ പ്രവചിച്ച് ബ്രയാന്‍ ലാറ

ഐപിഎല്‍ 14ാം സീസണിലെ ഏറെ നിര്‍ണായകമായ മത്സരത്തില്‍ നിലവിലെ ചാമ്പ്യന്മാരായ മുംബൈ ഇന്ത്യന്‍സ് ഇന്ന് രാജസ്ഥാന്‍ റോയല്‍സിനെ നേരിടും. ഷാര്‍ജയില്‍ ഇന്ത്യന്‍ സമയം രാത്രി 7.30നാണ് മത്സരം. പ്ലേഓഫ് സാധ്യത നിലനിര്‍ത്താന്‍ ഇരുടീമുകള്‍ക്കും ജയിച്ചേ തീരുവെന്നത് പോരാട്ടം കടുത്തതാകും. ഇപ്പോഴിതാ ഇന്നത്തെ മത്സരത്തിലെ വിജയികളെ പ്രവചിച്ച് രംഗത്ത് വന്നിരിക്കുകയാണ് ക്രിക്കറ്റ് ഇതിഹാസം ബ്രയാന്‍ ലാറ. മുംബൈ ഇന്ത്യന്‍സിനാണ് മത്സരത്തില്‍ മുന്‍തൂക്കമെന്ന് ലാറ പറഞ്ഞു.

‘മുംബൈക്ക് ശേഷിക്കുന്ന രണ്ട് മത്സരങ്ങളിലും ജയിച്ചാല്‍ മാത്രമെ പ്ലേഓഫ് സാധ്യത നിലനിര്‍ത്താനാവു. ഷാര്‍ജയില്‍ മുംബൈ ബോളര്‍മാര്‍ക്ക് മികച്ച ഇക്കോണമിയാണുള്ളത്. അതിനാല്‍ത്തന്നെ ബാറ്റ്സ്മാനെ മെരുക്കാന്‍ അവര്‍ക്കാവും. മുംബൈ ഇന്ത്യന്‍സ് ജയിക്കുമെന്ന് പറയാനുള്ള കാരണവും ഇതു തന്നെയാണ്. ജസ്പ്രീത് ബുംറയും സംഘവും ഷാര്‍ജയില്‍ മികച്ച പ്രകടനം നടത്താന്‍ കെല്‍പ്പുള്ളവരാണ്. ബുംറയാവും കളിയിലെ താരം’ ലാറ പറഞ്ഞു.

നിലവില്‍ ഏഴാം സ്ഥാനത്തുള്ള മുംബൈ ഇന്ത്യന്‍സിന് അടുത്ത രണ്ട് മത്സരങ്ങള്‍ ആധികാരികമായി തന്നെ ജയിക്കേണ്ടതുണ്ട്. രാജസ്ഥാന്‍ റോയല്‍സിന് പുറമേ സണ്‍റൈസേഴ്‌സ് ഹൈദരാബാദാണ് മറ്റൊരു എതിരാളി. രാജസ്ഥാന് മുംബൈയ്ക്ക് പുറമേ കൊല്‍ക്കത്തയാണ് അവശേഷിക്കുന്ന എതിരാളി. എന്നാല്‍ ഇന്നത്തെ മത്സരം തോറ്റാല്‍ ഇരുകൂട്ടര്‍ക്കും കാര്യങ്ങള്‍ കൈവിട്ട് പോകും.

സിഎസ്‌കെ, ഡല്‍ഹി ക്യാപിറ്റല്‍സ്, ആര്‍സി ടീമുകള്‍ പ്ലേ ഓഫ് ഉറപ്പിച്ചുകഴിഞ്ഞു. ഇനി അറിയേണ്ടത് നാലാം സ്ഥാനക്കാരായി ആരാവും പ്ലേ ഓഫിലെത്തുക എന്നതാണ്. മുംബൈ ഇന്ത്യന്‍സ്, രാജസ്ഥാന്‍ റോയല്‍സ്, പഞ്ചാബ് കിംഗ്സ്, കെകെആര്‍ എന്നിവരാണ് നാലാം സ്ഥാനത്തിനായി പോരാടുന്നത്.

പഞ്ചാബിന് ഇനി ഒരു മത്സരമാണ് അവശേഷിക്കുന്നത്. നിലവില്‍ 10 പോയിന്റുമായി അഞ്ചാം സ്ഥാനത്താണ് അവര്‍. വ്യാഴാഴ്ച ചെന്നൈ സൂപ്പര്‍ കിംഗ്‌സിനെ നടക്കുന്ന മത്സരം ജയിച്ചാല്‍ അവര്‍ക്ക് 12 പോയിന്റാകും. പിന്നീട് മറ്റു ടീമുകളുടെ ജയ പരാജയങ്ങളാണ് പഞ്ചാബിന്റെ വിധി നിര്‍ണയിക്കുക. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനും ഒരു മത്സരം ആണ് ബാക്കിയുള്ളത്. അവസാന മത്സരത്തില്‍ വ്യാഴാഴ്ച രാജസ്ഥാന്‍ റോയല്‍സിനെ നേരിടും. ഇതില്‍ ജയിച്ചാല്‍ കെകെആറിന് പ്ലേ ഓഫ് ഉറപ്പാണ്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *