ലൂസിഫറിന് മികച്ചൊരു ട്രിബ്യൂട്ടുമായി പ്രവാസി വിദ്യാര്‍ത്ഥികളുടെ ‘ക്രോകഡില്‍’

‘ലൂസിഫര്‍’ എന്ന ബോക്‌സ് ഓഫീസ് ഹിറ്റിനു ശേഷം ‘എമ്പുരാന്‍’ വരുന്നതും കാത്തിരിക്കുന്ന മലയാള പ്രേക്ഷകലക്ഷങ്ങള്‍ക്കിടയിലേക്ക് ഒറിജിനലിനോട് കിടപിടിക്കുന്ന ട്രിബ്യൂട്ടുമായി എത്തിയിരിക്കുകയാണ് പ്രവാസികളായ ഒരു കൂട്ടം വിദ്യാര്‍ത്ഥികള്‍. ഷാക്കിര്‍ അമീര്‍ കഥയും തിരക്കഥയും സംവിധാനവും എഡിറ്റിങ്ങും നിര്‍വ്വഹിച്ച ‘ക്രോകഡില്‍’ (KROKODIL) എന്ന ഷോര്‍ട്ട്ഫിലിമിന്റെ ആരംഭത്തില്‍ തന്നെ ചിത്രത്തിന്റെ ഒരു ലെവല്‍ മനസ്സിലാക്കാന്‍ സാധിക്കുന്നുണ്ടായിരുന്നു എന്നതാണ് വലിയൊരു പ്രത്യേകത. നരേഷനിലൂടെയാണ് കഥ ആരംഭിക്കുന്നത്. റഷ്യയിലെ ലഹരി മാഫിയയും മനുഷ്യായുസ്സിന് അത്ര മാത്രം ആപത്തുണ്ടാക്കുകയും അതോടൊപ്പം യുവാക്കളില്‍ ലഹരിയുടെ ആസക്തി പടര്‍ത്താനും കെല്‍പ്പുള്ള ‘സോമ്പി ഡ്രഗ്’ എന്നറിയപ്പെടുന്ന’ക്രോകഡില്‍’എന്ന മനുഷ്യനിര്‍മ്മിത ലഹരിമരുന്നിന്റെയുമൊക്കെ ചരിത്രമാണ് തുടക്കത്തില്‍ നരേഷനിലൂടെ പ്രേക്ഷകരിലേക്ക് എത്തിക്കുന്നത്. പല ബിഗ് ബഡ്ജറ്റ് ചിത്രങ്ങളുടെയും നരേഷന്‍ പോലെ തോന്നിപ്പിക്കും വിധം അത്രയും മികച്ചതും, വ്യകതവുമായിരുന്നു വാക്കുകളിലൂടെ മികച്ച നരേഷന്‍ തന്നത് ചിത്രത്തിന്റെ സംഭാഷണങ്ങളില്‍ പങ്കാളി കൂടിയായ അജയ് എസ് നായരാണ്.

ഷോര്‍ട്ട്ഫിലിമിന്റെ ടൈറ്റിലില്‍ കാണിക്കും പോലെ തന്നെ പൃഥ്വിരാജ് സുകുമാരന്‍ സംവിധാനം ചെയ്ത് ആന്റണി പെരുമ്പാവൂര്‍ നിര്‍മ്മിച്ച സൂപ്പര്‍ ഹിറ്റ് മോഹന്‍ലാല്‍ ചിത്രം ‘ലൂസിഫര്‍’ കണ്ടതില്‍ പ്രചോദനം ഉള്‍ക്കൊണ്ടാണ് ‘ക്രോകോഡില്‍'(krokodil) എന്ന ഈ ചിത്രം രൂപപ്പെട്ടിരിക്കുന്നത്. മോഹന്‍ലാല്‍ അവതരിപ്പിച്ച സ്റ്റീഫന്‍ നെടുമ്പള്ളി എന്ന കഥാപാത്രം യഥാര്‍ത്ഥത്തില്‍ ഒരു അധോലോക നായകാനായിട്ടാണ് ലൂസിഫര്‍ ന്റെ ക്ലൈമാക്‌സ് രംഗങ്ങള്‍ കാണിച്ചു തരുന്നത്. വിവേക് ഒബ്രോയ് അവതരിപ്പിക്കുന്ന ബോബി എന്ന വില്ലന്‍ കഥാപാത്രം ചിത്രത്തില്‍ ഒന്ന് രണ്ടു രംഗങ്ങളില്‍ ക്രോകഡില്‍ എന്ന ലഹരി മരുന്നിനെ കുറിച്ചും സ്റ്റീഫന്‍ നെടുമ്പള്ളി എന്ന മോഹന്‍ലാലിന്റെ നായക വേഷം ദുബായില്‍ സ്വര്‍ണ്ണ കള്ളക്കടത്തുമായി ബന്ധപ്പെട്ട ആളാണെന്നും സൂചിയ്ക്കുന്നുണ്ട്. ഇത്തരം രംഗങ്ങളാണ് ഇങ്ങനൊരു ഷോര്‍ട്ട് ഫിലിമിലേക്ക് ഈ യുവാക്കളെ നയിച്ചത്. അബ്രാം ഖുറേഷി/സ്റ്റീഫന്‍ നെടുമ്പള്ളി അത് പോലെ തന്നെ പൃഥ്വിരാജ് അവതരിപ്പിച്ച കഥാപാത്രം ഇവ രണ്ടും പുനരാവിഷ്‌കരിക്കുകയാണ് ക്രോകഡില്‍’ എന്ന ഈ കൊച്ചു ചിത്രത്തില്‍.

പൂര്‍ണ്ണമായും ഖത്തറില്‍ ചിത്രീകരിച്ച ഈ ഷോര്‍ട്ഫിലിമിന്റെ പലഭാഗങ്ങളും ദുബായ് ആയിട്ട് തോന്നിപ്പിക്കാന്‍ ഇതിന്റെ വി എഫ് എക്‌സ് ടീമിന് വളരെയധികം സാധിച്ചു എന്ന് വേണം പറയാന്‍. എടുത്തു പറയേണ്ട മറ്റൊരു കാര്യം ഇതിന്റെ ക്യാമറ തന്നെയാണ് മുഖ്യധാരാ സിനിമകള്‍ പോലെ തന്നെ ഷോര്‍ട്ടുകള്‍, വളരെ പ്രഫഷണല്‍ കയ്യൊപ്പോടെ ചെയ്യാന്‍ ഛായാഗ്രഹകന് മികച്ച രീതിയില്‍ സാധിച്ചു. പ്രത്യേകിച് തുറമുഖത്ത് നിന്നും എടുത്ത ഷോര്‍ട്‌സ് ഒക്കെയും മികവ് പുലര്‍ത്തി.

അഭിനയിച്ച ഓരോരുത്തരും തങ്ങളുടെ സ്ഥാനം പ്രേക്ഷകരില്‍ വ്യക്തമായി ഉറപ്പിച്ചു എന്നതില്‍ സംശയമില്ല. അബ്രാം ഖുറേഷി/സ്റ്റീഫന്‍ നെടുമ്പള്ളി ആയിട്ട് വന്ന സംവിധായകന്‍ കൂടിയായ ശാകിര്‍ അടക്കം എല്ലാവരും ഒരു പോരായ്മയും വരുത്താതെ നന്നായി തന്നെ അഭിനയിച്ചു ഫലിലിപ്പിച്ചു. ജോമിന്‍ മാത്യു, നെഹുല്‍ ഗഫൂര്‍, ഇഹാബ് നൗഷാദ്, സച്ചിന്‍ പ്രസന്ന എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. പശ്ചാത്തല സംഗീതവും ഒപ്പത്തിനൊപ്പമായിരുന്നു. ഒരു അധോലോക കഥയിലെ ഓരോ നിമിഷവും നിര്‍ണ്ണായകമാവും പോലെ പ്രേക്ഷകരെ മുള്‍മുനയില്‍ നിര്‍ത്തുന്നതില്‍ സംഗീതം വലിയ പങ്കു വഹിച്ചിട്ടുണ്ട്. പശ്ചാത്തല സംഗീതം നിര്‍വ്വഹിച്ചിരിക്കുന്നത് ജുബൈര്‍ മുഹമ്മദ് ആണ്.

മലയാള മനസ്സില്‍ എന്നും നിറഞ്ഞു നില്‍ക്കുന്ന സൂപ്പര്‍ ഹിറ്റ് ഡ്യൂപ്പര്‍ ഹിറ്റ് പടം ‘ലൂസിഫര്‍’ നോട് നീതി പുലര്‍ത്താന്‍ ക്രോകഡിലിനും പിന്നില്‍ പ്രവര്‍ത്തിച്ചവര്‍ക്കുമായി എന്ന് തന്നെ പറയേണ്ടി ഇരിക്കുന്നു. നല്ലൊരു തിരക്കഥയില്‍ ഒതുക്കത്തിലും ചിട്ടയിലും മികച്ച രീതിയില്‍ ഈ കൊച്ചു ചിത്രം ധൈര്യ പൂര്‍വ്വം എടുത്ത ആ ഒരു കൂട്ടം യുവാക്കളെ ഈ അവസരത്തില്‍ അഭിനന്ദിക്കാതെ വയ്യ. വളര്‍ന്നു വരാനിരിക്കുന്ന മലയാള സിനിമയെയാണ് ഇത്തരം കൂട്ടായ്മയില്‍ പിറക്കുന്ന ഷോര്‍ട്ട് ഫിലിമുകള്‍ കാണിച്ചു തരുന്നത് എന്ന വാസ്തവവും സ്മരിക്കുന്നു. .

ഛായാഗ്രഹണം, സഹ സംവിധാനം: റാസി മജീദ്, നിര്‍മാണം: അമീര്‍ വി വി, ഫരീദ അമീര്‍, അസിസ്റ്റന്റ് ഡയറക്ടര്‍: ജോമിന്‍ മാത്യു, സ്റ്റണ്ട്‌സ്: നിഥാല്‍ റാസിഖ്, മേക്കപ്പ്: അഫിദ ഷെറിന്‍, സ്റ്റില്‍സ്: റംഷീദ് ഇക്ബാല്‍, അസിസ്റ്റന്റ് സിനിമാട്ടോഗ്രഫി: നിഹാല്‍ അഷറഫ്, പോസ്റ്റര്‍ ഇല്ലസ്‌ട്രേഷന്‍സ്: അരുണ്‍ കുമാര്‍ ആര്‍, സിങ്ക് സൗണ്ട് ആന്‍ഡ് കോര്‍ഡിനേറ്റര്‍: ഷുഹൈബ് അബു എന്നിവരാണ് ഈ ഒരു കൊച്ചു ചിത്രത്തെ ഇത്രയും മികച്ചതാക്കാന്‍ സഹായിച്ച മറ്റു അണിയറ പ്രവര്‍ത്തകര്‍.

Spread the love

Leave a Reply

Your email address will not be published. Required fields are marked *