എല്ലാതട്ടിപ്പുകാരുടെ കേന്ദ്രമായി സി.പി.എം. മാറി.പി.രഘുനാഥ്.


കൊയിലാണ്ടി:കേരളത്തിൽ നടക്കുന്ന എല്ലാ തട്ടിപ്പുകളുടെയും കേന്ദ്രമായി സിപിഎം മാറിയെന്നും എല്ലാ വിധ ക്രിമിനൽ- രാജ്യദ്രോഹ പ്രവർത്തികളെയും സംരക്ഷിക്കുകയും സഹായിക്കുകയും ചെയ്യാൻ കേരള ഭരണത്തെ ദുരുപയോഗം ചെയ്യാനും സിപിഎം തയാറാകുകയാണ്.


എന്നാൽ ഇത്തരം പ്രവർത്തനങ്ങളെ തുറന്നു കാട്ടാൻ തയാറാകാതെ യുഡിഫ് നേതൃത്വം സിപിഎമ്മുമായി അന്യോന്യം സഹായിക്കാൻ തയാറാകുകയും ഒരു ഒത്തു തീർപ്പു രാഷ്ട്രീയം നടപ്പാക്കുകയുമാണ് ചെയ്യുന്നതെന്ന് ബിജെപി സംസ്ഥാന ഉപാധ്യക്ഷൻ പി രഘുനാഥ് പറഞ്ഞു. കോവിഡ് പ്രതിരോധത്തിൽ നേതൃത്വം നൽകിയ ജനപ്രതിനിധികൾക്ക് നൽകിയ “ആദരവ്”പരിപാടി ഉദ്ഘാടനം ചെയ്യൂകയായിരുന്നുഅദ്ദേഹം.

online news portal

ചടങ്ങിൽ മണ്ഡലം പ്രസിഡന്റ്‌ എസ് ആർ ജയ്കിഷ് അധ്യക്ഷനായിരുന്നു. ജനറൽ സെക്രട്ടറിമാരായ കെ വി സുരേഷ്, ഉണ്ണികൃഷ്ണൻ മുത്താമ്പി, അഡ്വ വി സത്യൻ, വായനാരി വിനോദ്, കെപി മോഹനൻ, ഒ മാധവൻ, വി കെ മുകുന്ദൻ, കെ എം ശ്രീധരൻ,എന്നിവർ സംസാരിച്ചു.



Sharing is Caring