ബോബി ചെമ്മണൂര്‍ ഗ്രൂപ്പ് ഇ-കൊമേഴ്സ് ഡയറക്‌ട് സെല്ലിംഗ് രംഗത്തേക്ക്


ഇ-കൊമേഴ്സും ഡയറക്‌ട് സെല്ലിംഗം ഒരേ പ്ലാറ്റ്ഫോമില്‍ പ്രവര്‍ത്തിക്കുന്ന ആദ്യത്തെ കമ്പനിയായ ഫിജികാര്‍ട്ട് , ബോബി ചെമ്മണൂര്‍ ഗ്രൂപ്പുമായി ചേര്‍ന്ന് പുറമെ ചേര്‍ന്ന് പുറമെ ഇന്ത്യയിലേക്കും ബിസിനസ് വ്യാപിപ്പിക്കുന്ന വിവിരം സന്തോഷപൂര്‍വ്വം അറിയിക്കുന്നു. മുതല്‍ മുടക്കാതെ വരുമാനമുണ്ടാക്കാന്‍ താത്പര്യമുള്ളവര്‍ക്ക് ബിസിനസ് അവസരം ലഭിക്കുന്നു എന്നതാണ് അതിന്റെ പ്രത്യേകത. ഫിജികാര്‍ട്ടില്‍ രജിസ്റ്റര്‍ ചെയ്തുകൊണ്ട് ഞങ്ങളുടെയും മറ്റ് ബ്രാന്‍ഡുകളുടേയുമായി പതിനായിരത്തില്‍പ്പരം ക്വാളിറ്റിയുള്ള ഉല്‍പ്പന്നങ്ങള്‍ വിലക്കുറവില്‍ വാങ്ങാവുന്നതാണ് . ഫിസിക്കലി & ഡിജിറ്റലി സെയില്‍ ചെയ്ത ലഭിക്കുന്ന ലാഭത്തിന്റെ 42% ബിസിനസ് അഫിലിയറ്റ്സിന് വീതിച്ചുനല്‍ക്കുന്നു എന്നാതാണ് ഈ സംവിധാനത്തിന്റെ മറ്റൊരു പ്രത്യേകത.


ദുബായിലുള്ള RAK ബേങ്കും ഫിജികാര്‍ട്ടും Tieup ചൂടെ ഇറക്കിയിട്ടുള്ള ATM കാര്‍ഡ് വഴിയാണ് UAE യിലെ ബിസിനസ് അഫിലിയേറ്റസിന് ലാഭം നല്‍കി ക്കൊണ്ടിരിക്കുന്നത്. ഇന്ത്യയിലെ ഈ കമ്ബനിയുടെ ലോഞ്ചിംഗ് ഒക്ടോബറില്‍ ഫുട്ബോള്‍ ലെജന്‍ഡ് മറഡോണ നിര്‍വ്വഹിക്കുന്നതാണ്. 100 കോടി ഇന്‍വെസ്റ്റ് ചെയ്യുന്ന ഈ കമ്ബനി ആദ്യവര്‍ഷം 300 കോടിയുടെ ബിസിനസ്സാണ് ലക്ഷ്യമിടുന്നത്. ബോബി ചെമ്മണൂര്‍, ജോളി ആന്റണി , അനീഷ് കെ ജോയ് എന്നിവരാണ് കമ്ബനിയുടെ പ്രമോട്ടേഴ്സ് . ഇന്ത്യയിലെ ലോഞ്ചിന് ശേഷം മലേഷ്യയിലും യു.എസ്.എ യിലുമാണ് കമ്പനിയുടെ ബിസിനസ് വ്യാപിപ്പിക്കാന്‍ ലക്ഷ്യമിട്ടിരിക്കുന്നത്.




Sharing is Caring