താമരശ്ശേരിയില്‍ ഒാടിക്കൊണ്ടിരിക്കുന്ന ഇന്നോവ കത്തിനശിച്ചു


താമരശ്ശേരി: ചുങ്കം ചെക്ക് പോസ്റ്റിന് സമീപത്ത് വെച്ച്‌ ഓടിക്കൊണ്ടിരിക്കുന്ന ഇന്നോവ കാറിന് തീപിടിച്ചു. കാര്‍ പൂര്‍ണമായും കത്തിനശിച്ചു. മുക്കം സ്വദേശികളായ എട്ട് പേരാണ് കാറില്‍ ഉണ്ടായിരുന്നത്. യാത്രക്കാര്‍ രക്ഷപ്പെട്ടു. മുക്കത്ത് നിന്നും രണ്ട് യൂണിറ്റ് ഫയര്‍ഫോഴ്സ് എത്തിയാണ് തീ അണച്ചത്. ഇന്ന് പുലര്‍ച്ചെ 3.30 മണിക്കായിരുന്നു അപകടം. സമീപത്ത് നിര്‍ത്തിയിട്ടിരുന്ന ലോറിയുടെ ഭാഗവും കത്തിനശിച്ചു.




Sharing is Caring