ഹരിയാനയിലും മറ്റ് ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലുമായി ആളിക്കത്തുന്ന കലാപത്തിൽ ആശങ്കയറിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. തന്റെ ട്വിറ്റർ അക്കൗണ്ട് വഴിയാണ് അദ്ദേഹം കലാപത്തോട് പ്രതികരിച്ചത്.
ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്ന സംഘർഷങ്ങളിൽ ഏറെ ആശങ്കയുണ്ട്, എല്ലാവരും ശാന്തിയും സമാധാനവും നിലനിർത്താൻ ശ്രമിക്കണം, പ്രശ്നബാധിത പ്രദേശം സസൂക്ഷ്മം നിരീക്ഷിച്ച് വരികയാണ്, സംഘർഷത്തെപ്പറ്റിയുള്ള വിശദ വിവരങ്ങൾ അടങ്ങിയ റിപ്പോർട്ട് താൻ കേന്ദ്രആഭ്യന്തര മന്ത്രാലയത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്- പ്രധാനമന്ത്രി പറഞ്ഞു. ഇതിനു പുറമെ സംഘർഷങ്ങൾക്ക് അറുതി വരുത്തുവാൻ എല്ലാ ഉന്നത ഉദ്യോസ്ഥരും പരിശ്രമിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ബലാത്സംഗക്കേസിൽ റാ റഹീം കുറ്റക്കാരനെന്ന് സിബിഐ കോടതി വിധിച്ചതിനു ശേഷമാണ് അക്രമ സംഭവങ്ങൾ പൊട്ടിപുറപ്പെട്ടത്. കലാപത്തിൽ 32 പേർ കൊല്ലപ്പെടുകയും നിരവധിപ്പേർക്ക് സാരമായി പരിക്കേൽക്കുകയും ചെയ്തിരുന്നു.












