ലക്‌നൗ: ഉത്തര്‍പ്രദേശില്‍ ബിജെപി നേതാവായ ഓംവീര്‍ സിങ് വെടിയേറ്റ് മരിച്ചു. മോട്ടര്‍സൈക്കിളിലെത്തിയ രണ്ടുപേര്‍ സിങിനെ വെടിവയ്ക്കുകയായിരുന്നു. മീരാപൂരിലാണ് സംഭവം. ഒരാഴ്ചക്കിടെ ഇത് രണ്ടാമത്തെ ബിജപി നേതാവാണ് ഉത്തര്‍പ്രദേശില്‍ വെടിയേറ്റ് മരിക്കുന്നത്. ഗ്രെയിറ്റര്‍ നോയിഡയിലെ നേതാവായ വിജയ് പണ്ഡിറ്റ് ഞായറാഴ്ച കൊല്ലപ്പെട്ടിരുന്നു.
