സ്ഥാനാര്‍ഥി പട്ടിക നേരത്തെ നല്‍കണം: ബി.ജെ.പി കേന്ദ്രനേതൃത്വത്തിന്റെ നിര്‍ദേശം


അടുത്ത ലോക്‌സഭാ തെരഞ്ഞെടുപ്പിനുള്ള സ്ഥാനാര്‍ഥികളുടെ പട്ടിക സംസ്ഥാനങ്ങള്‍ നേരത്തെ നല്‍കണമെന്ന് സംസ്ഥാന ഘടകത്തിന് കേന്ദ്ര നേതൃത്വം നിര്‍ദേശം നല്‍കി. ബി.ജെ.പി ദേശീയ കൗണ്‍സിലിന്റെ ഭാഗമായി കോഴിക്കോട് നടക്കുന്ന ദേശീയ ഭാരവാഹികളുടെ നേതൃയോഗത്തിലാണ് പാര്‍ട്ടി ദേശീയ അധ്യക്ഷന്‍ അമിത് ഷാ സംസ്ഥാന ഘടകങ്ങള്‍ക്ക് നിര്‍ദേശം നല്‍കിയത്. സ്ഥാനാര്‍ഥികള്‍ അതാത് മണ്ഡലത്തില്‍ നേരത്തെ തന്നെ പ്രവര്‍ത്തനം തുടങ്ങണമെന്നും 12 സീറ്റില്‍ വിട്ടുവീഴ്ച്ചയില്ലെന്നും അമിത് ഷാ പറഞ്ഞു.




Sharing is Caring