ക്രിസ്ത്യന്‍ സഭാ നേതാക്കളുമായി മോദി ഇന്ന് ചര്‍ച്ച നടത്തും


ക്രിസ്ത്യന്‍ സഭാ നേതാക്കളുമായി പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് ചര്‍ച്ച നടത്തും. ബി.ജെ.പി ദേശീയ കൗണ്‍സിലില്‍ പങ്കെടുക്കാനായി ഇന്ന് വൈകീട്ട് കോഴിക്കോട്ടെത്തുന്ന മോദി രാത്രിയാണ് ചര്‍ച്ച നടത്തുക. കടപ്പുറത്തെ പൊതുസമ്മേളനത്തിനു ശേഷം രാത്രി തളി സാമൂതിരി സ്‌കൂളില്‍ നടക്കുന്ന പഴയകാല ബി.ജെ.പി പ്രവര്‍ത്തകരെ ആദരിക്കല്‍ ചടങ്ങിനു ശേഷമാകും ചര്‍ച്ച.


രാത്രി ഒന്‍പതിനു ശേഷം ഈസ്റ്റ്് ഹില്‍ സര്‍ക്കാര്‍ ഗസ്റ്റ് ഹൗസില്‍ വച്ചായിരിക്കും മോദി സഭാ നേതാക്കളുമായി കൂടിക്കാഴ്ച നടത്തുക. സിറിയന്‍,ലത്തീന്‍ ബിഷപ്പുമാരുള്‍പ്പെടുന്ന സഭാ നേതാക്കള്‍ ചര്‍ച്ചയില്‍ പങ്കെടുക്കും. കസ്തൂരിരംഗന്‍ വിഷയം ഉള്‍പ്പെടെ ചര്‍ച്ച ചെയ്യുമെന്ന് താമരശ്ശേരി രൂപതാ ബിഷപ്പ് അറിയിച്ചു.




Sharing is Caring