ബേസന്‍ ലഡു തയ്യാറാക്കാം

ഉത്തരേന്ത്യയിലെ മിക്ക ആഘോഷങ്ങളിലേയും സ്ഥിര സാനിധ്യമാണ് ബേസന്‍ ലഡു. കടലപ്പൊടി നെയ്യില്‍ വറുത്തെടുത്ത് പഞ്ചസാരയും ഏലയ്ക്കാ പൊടിയും ഡ്രൈഫ്രൂട്ടും ചേര്‍ത്താണ് ബേസന്‍ ലഡു തയ്യാറാക്കുന്നത്. ബേസന്‍ ലഡുവിനെ ‘കടലമാവ് ഉരുണ്ടൈ’ എന്നാണ് തമിഴ്നാട്ടുകാര്‍ പറയുന്നത്.

എല്ലാ പ്രത്യേക ചടങ്ങുകള്‍ക്കും തമിഴര്‍ ഈ മധുരപലഹാരം തയ്യാറാക്കാറുണ്ട്. വളരെ എളുപ്പം കുറഞ്ഞ സമയത്തിനുള്ളില്‍ തന്നെ തയ്യാറാക്കാം എന്നതാണ് ഇവയുടെ പ്രത്യേകത. കടലമാവ് ഉപയോഗിച്ച്‌ നെയ്യില്‍ തയ്യാറാക്കുന്നത് കൊണ്ട് തന്നെ ഇവയുടെ മിനുസമുള്ള ടെക്സചര്‍ മധുര പ്രേമികളെ ഏറെ ആകര്‍ഷിക്കുന്നു.

അതുകൊണ്ട് തന്നെ ഒരിക്കല്‍ രുചിച്ചാല്‍ പിന്നെ ഇവനെ വിടില്ലെന്നത് ഉറപ്പ്. വായിച്ചിരിക്കാതെ എങ്ങനെയാണ് നല്ല സൂപ്പര്‍ ബേസിന്‍ ലഡു ഉണ്ടാക്കുന്നതെന്ന് നോക്കാം. ഇവ ഉണ്ടാക്കുന്ന ഘട്ടങ്ങള്‍ ചിത്രങ്ങളുടെ സഹായത്തോടെ താഴെ വിവരിച്ചിട്ടുണ്ട്.

തയ്യാറാക്കുന്ന വിധം


1.പാന്‍ ചൂടാക്കിയ ശേഷം അല്‍പം നെയ്യ് ഒഴിക്കുക.

2.അതിലേയ്ക്ക് കടലപൊടി ഇട്ടതിന് ശേഷം നന്നായി ഇളക്കി കൊടുക്കുക. ചെറു തീയിലായിരിക്കണം ഇത് ചെയ്യേണ്ടത്.

3.കടലപൊടിയുടെ പച്ച മണം മാറുന്നത് വരെ ഏകദേശം 10 മിനിറ്റ് ഇത് ചൂടാക്കണം. കടലപ്പൊടി അല്‍പം നിറം മാറുന്നത് വരെ അങ്ങനെ ഇളക്കി കൊടുക്കണം.

4.അല്‍പം വെള്ളം കുടഞ്ഞ് കൊടുക്കണം. വെള്ളം കുടയുമ്ബോള്‍ വെള്ളം പതഞ്ഞ് പൊങ്ങും.

5.അത് ഇല്ലാതാകുന്നത് വരെ ഇളക്കി കൊടുക്കണം.

6.ഈ മിശ്രിതം ഒരു ബൗളിലേക്ക് മാറ്റി വെയ്ക്കാം. 10 മിനിറ്റ് ഇത് തണുക്കാന്‍ വെയക്കണം.

7. അതിലേയ്ക്ക് പൊടിച്ച പഞ്ചസാര ചേര്‍ക്കണം. എന്നിട്ട് നന്നായി ഇളക്കണം.

8.ഇതിലേക്ക് അല്‍പം ഏലയ്ക്കാ പൊടി ചേര്‍ത്ത് വീണ്ടും നന്നായി മിക്സ് ചെയ്യണം.

9. ഇതിലേയ്ക്ക് നുറുക്കി വെച്ച ബദാമും അണ്ടി പരിപ്പും ചേര്‍ത്ത് കൊടുത്ത് അവ നന്നായി മിക്സ് ചെയ്യണം.

10. ഈ മിശ്രിതം ഒരു 10 മിനിറ്റ് തണുപ്പിക്കാന്‍ ഫ്രിഡ്ജില്‍ വെയ്ക്കണം.

11.അത് കഴിഞ്ഞ് അവ നല്ല റൗണ്ടില്‍ ഉരുട്ടി എടുക്കാം.

12.അതിന് ശേഷം ബദാമും അണ്ടി പരിപ്പും ചേര്‍ത്ത് അലങ്കരിക്കാം.

Spread the love

Leave a Reply

Your email address will not be published. Required fields are marked *