‘ബിജെപി ഇന്ത്യ വിടുക’ കാമ്പയിനുമായി മമതാ ബാനര്‍ജി, ലക്ഷ്യം 2019 തിരഞ്ഞെടുപ്പ്


രാജ്യം ക്വിറ്റ് ഇന്ത്യാ സമരത്തിന്റെ 75 വര്‍ഷത്തെ സ്മരണ പുതുക്കുമ്ബോള്‍ അതിനെ അനുസ്മരിക്കുന്ന തരത്തിലുള്ള ബിജെപി വിരുദ്ധ മുദ്രാവാക്യവുമായി മമതാ ബാനര്‍ജി രംഗത്ത്. ബിജെപി ഇന്ത്യ വിടുക എന്ന മുദ്രാവാക്യം ഉയര്‍ത്തി ക്കൊണ്ട് 2019 ലക്ഷ്യം വെച്ചുള്ള പുതിയ കാമ്ബയിന്‍ രീതിക്ക് തുടക്കമിട്ടിരിക്കുകയാണ് മമത ബാനര്‍ജി.


‘ജനാധിപത്യത്തിനും മതേതരത്വത്തിനും ജനങ്ങളുടെ അവകാശത്തിനും ഭീഷണിയാണ് കേന്ദ്രം ഭരിക്കുന്ന ബിജെപി സര്‍ക്കാര്‍. എല്ലാ പ്രതിപകഷ പാര്‍ട്ടികളും ഒന്നിച്ചു ചേര്‍ന്ന് പ്രവര്‍ത്തിക്കും. 2019ഓടെ ബിജെപി ഇന്ത്യവിടുക എന്നതാവും ഞങ്ങളുടെയെല്ലാം മുദ്രാവാക്യം’, മമത ബാനര്‍ജി പറയുന്നു.
വിഭജന രാഷ്ട്രീയം പ്രയോഗിച്ച്‌ രാജ്യത്തിന്റെ മതേതര മുഖം തകര്‍ക്കാനാണ് ബിജെപിയുടെ ശ്രമമെന്നും മമത ആരോപിച്ചു.


‘ബംഗാളില്‍ ആകമാനമായി ഞങ്ങള്‍ ഈ പ്രചാരണവുമായി മുന്നോട്ട് പോകും. ജില്ലാ തലത്തിലും ബ്ലോക്ക് തലത്തിലും ഈ പ്രചാരണത്തിലൂന്നിയുള്ള പ്രവര്‍ത്തനങ്ങള്‍ സെപ്റ്റംബര്‍ 5വരെ തുടരും’.
ആദിവാസികള്‍ക്കും പിന്നാക്കവിഭാഗങ്ങള്‍ക്കും വേണ്ടി ബിജെപി ഒഴുക്കുന്നത് മുതലക്കണ്ണീരാണെന്നും ബിജെപി രാജ്യത്തെ ഭിന്നിപ്പിക്കുമെന്നും അതനുവദിച്ചു കൂടെന്നും മമത ബാനര്‍ജി പറഞ്ഞു.



Sharing is Caring