ബാറ്റ്മാന്റെ ശബ്ദം നിലച്ചു; നടന്‍ കെവിന്‍ കോണ്‍റോയ് അന്തരിച്ചു

ഹോളിവുഡ് നടന്‍ കെവിന്‍ കോണ്‍റോയ് അന്തരിച്ചു. 66 വയസായിരുന്നു. കാന്‍സര്‍ ബാധിതനായി ചികിത്സയില്‍ കഴിയുന്നതിനിടെയായിരുന്നു അന്ത്യം.

വാര്‍ണര്‍ ബ്രദേഴ്‌സിന്റെ പ്രമുഖ ടെലിവിഷന്‍ സീരീസായ ബാറ്റ്മാന്‍; ദി അനിമേറ്റഡ് സീരീസിസില്‍ ബാറ്റ്മാന് ശബ്ദം നല്‍കിയതിലൂടെയാണ് കെവിന്‍ പ്രസിദ്ധനാകുന്നത്.

ബാറ്റ്മാനായുള്ള കെവിന്റെ ശബ്ദം വലിയ അംഗീകാരമാണ് നേടിയത്. ഇപ്പോഴും പലരുടേയും മനസില്‍ കെവിനെയാണ് ബാറ്റ്മാനായി കാണുന്നത്. ഫോക്‌സ് കിഡ്‌സില്‍ 1992സെപ്റ്റംബര്‍ മുതല്‍ 1995 സെപ്റ്റംബര്‍ വരെ ‘ബാറ്റ്മാന്‍: ദി ആനിമേറ്റഡ് സീരീസ് മൊത്തം 85 എപ്പിസോഡുകള്‍ സംപ്രേക്ഷണം ചെയ്തു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *