ഗവര്‍ണറുടെ ചാന്‍സലന്‍ പദവി മാറ്റാന്‍ ബില്‍ കൊണ്ടുവരുമെന്ന് മന്ത്രി വി. ശിവന്‍കുട്ടി


ഗവര്‍ണറുടെ ചാന്‍സലന്‍ പദവി മാറ്റാന്‍ ബില്‍ കൊണ്ടുവരുമെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി. അടുത്ത നിയമസഭ സമ്മേളനത്തില്‍ ബില്‍ കൊണ്ടുവരുമെന്ന് അദ്ദേഹം പറഞ്ഞു. ചാന്‍സലര്‍ പദവിയില്‍നിന്ന് നീക്കിയുള്ള ഓര്‍ഡിനന്‍സ് ഗവര്‍ണര്‍ ഒപ്പിടുമെന്ന് സര്‍ക്കാര്‍ കരുതുന്നില്ല.


അതിനാലാണ് നിയമസഭ വിളിച്ച് ബില്ല് കൊണ്ടുവരാന്‍ സര്‍ക്കാര്‍ നീക്കം. അടുത്ത മന്ത്രിസഭായോഗം ഇക്കാര്യത്തില്‍ തീരുമാനമെടുക്കും.




Sharing is Caring