ബാര്‍ കോഴ; കൊടിയേരി തെളിവുകള്‍ വിജിലന്‍സിന് കൈമാറി


maniതിരുവനന്തപുരം: ബാര്‍ കോഴ കേസുമായി ബന്ധപ്പെട്ട് പ്രതിപക്ഷ ഉപനേതാവ് കൊടിയേരി ബാലകൃഷ്ണന്‍ തെളിവുകള്‍ വിജിലന്‍സിന് കൈമാറി.


തെളിവുകളടങ്ങിയ സി.ഡി കൊടിയേരി വിജിലന്‍സ് ഡയറക്ടര്‍ വിന്‍സന്‍.എം.പോളിനാണ് കൈമാറിയത്.


കോഴ കേസില്‍ മന്ത്രിമാര്‍ ഉള്‍പ്പെട്ടിട്ടുണ്ട് എന്നതിന് തന്റെ പക്കല്‍ തെളിവുണ്ടെന്നും അത് സമര്‍പ്പിക്കാനള്ള അനുമതി വേണമെന്നും കൊടിയേരി നിയമസഭയില്‍ ആവശ്യപ്പെടുകയായിരുന്നു.

എന്നാല്‍ അനുമതി നിഷേധിക്കപ്പെട്ടതിനെ തുടര്‍ന്ന് തെളിവുകള്‍ നേരിട്ട് വിജിലന്‍സിന് കൈമാറാന്‍ തീരുമാനിക്കുകയായിരുന്നു.

അടച്ചു പൂട്ടിയ ബാറുകള്‍ തുറക്കാനായി ധനമന്ത്രി കെ.എം മാണി ഉള്‍പ്പെടെ പല മന്ത്രിമാരും ബാറുടമകളില്‍ നിന്നു കോഴ വാങ്ങിയെന്നാണ് കേസ്. എന്നാല്‍ ഈ ആരോപണം മാണിയുള്‍പ്പെടെയുള്ള മന്ത്രിസഭ നിഷേധിച്ചിരുന്നു.

ഇതിനെ തുടര്‍ന്നാണ് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല വിജിലന്‍സ് പ്രാഥമികാന്വേഷണത്തിന് ഉത്തരവിട്ടത്.



Sharing is Caring