നടി മോനിഷയുടെ ഓര്‍മ്മകള്‍ക്ക് ഇന്ന് 22 വയസു തികയുന്നു


monisha (2)നടി മോനിഷ ഓര്‍മ്മയായിട്ട് ഇന്നേക്ക് 22 വര്‍ഷം തികയുന്നു. 1992 ഡിസംബര്‍ അഞ്ചിന് ചേര്‍ത്തലയില്‍ വച്ചു നടന്ന വാഹനാപകടത്തിലായിരുന്നു മലയാളിയുടെ പ്രിയ നടി യാത്രയായത്.


25 സിനിമകളില്‍ മാത്രം അഭിനയിച്ച മോനിഷയെ ഇന്നും കേരളത്തിലെ സിനിമാസ്വാദകര്‍ മനസില്‍ ഓര്‍മ്മിക്കുന്നുണ്ട്. അത്രമാത്രം ഇരുത്തം വന്ന അഭിനയമായിരുന്നു മോനിഷയുടേത്.


21 വയസിനുള്ളില്‍ ഒരു അഭിനേത്രിക്ക് എത്തിപ്പിടിക്കാനാവുന്ന ഉയരങ്ങളില്‍ അത്രയും മോനിഷ എത്തി. ആദ്യ സിനിമയായ നഖക്ഷതങ്ങളിലൂടെ ഉര്‍വശി അവാര്‍ഡ് നേടിക്കൊണ്ടാണ് മോനിഷ അഭിനയ രംഗത്തക്ക് പ്രവേശിച്ചത്.

പിന്നീട് ആര്യന്‍, അധിപന്‍, ദ്രാവിഡന്‍, പെരുന്തച്ചന്‍, കമലദളം, വേനല്‍ക്കിനാവുകള്‍, തലസ്ഥാനം, ഒരു കൊച്ചു ഭൂമികുലുക്കം തുടങ്ങി നിരവധി ചിത്രങ്ങളില്‍ ശ്രദ്ധേയ വേഷം ചെയ്തു.

നാല് തമിഴ് ചിത്രങ്ങലിലും ഒരു കന്നഡ ചിത്രത്തിലും മോനിഷ വേഷമിട്ടിട്ടുണ്ട്. മോനിഷയുടെ വേര്‍പാട് ഇന്നും മലയാള സിനിമയുടെ തീരാത്ത നഷ്ടമായാണ് പ്രേക്ഷകര്‍ കരുതുന്നത്.



Sharing is Caring