സംസ്ഥാനത്ത്‌ 82 ഇടത്ത്‌ ഡ്രോണുകള്‍ക്കും റാന്തല്‍പ്പട്ടങ്ങള്‍ക്കും നിരോധനം

രാജ്‌ഭവന്‍, നിയമസഭാ മന്ദിരം, സെക്രട്ടറിയറ്റടക്കം സംസ്ഥാനത്ത്‌ 82 ഇടത്ത്‌ ഡ്രോണുകള്‍ക്കും റാന്തല്‍പ്പട്ടങ്ങള്‍ക്കും നിരോധനം.പ്രത്യേക സുരക്ഷിത മേഖലകളില്‍ 500 മീറ്റര്‍ പരിധിയിലും ആഭ്യന്തര മന്ത്രാലയത്തിന്‌ കീഴിലുള്ള തന്ത്രപ്രധാന മേഖലകളുടെ രണ്ട്‌ കിലോമീറ്റര്‍ ചുറ്റളവിലും സ്വകാര്യ, പൊതുമേഖല, പ്രതിരോധ വിമാനത്താവളങ്ങളുടെ മൂന്ന്‌ കിലോമീറ്റര്‍ പരിധിയിലുമാണ്‌ ഡ്രോണുകള്‍ക്ക്‌ നിരോധനം.

സംസ്ഥാന പൊലീസ്‌ മേധാവി നല്‍കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ്‌ നോ ഡ്രോണ്‍ സോണുകള്‍ പ്രഖ്യാപിച്ചിരിക്കുന്നത്‌.നിയമസഭാ മന്ദിരം, രാജ്‌ഭവന്‍, മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും പ്രതിപക്ഷ നേതാവിന്റെയും ഔദ്യോഗിക വസതികള്‍, ഗവ. സെക്രട്ടറിയറ്റ്‌, വിഴിഞ്ഞം ഹാര്‍ബര്‍, തുമ്ബ വിഎസ്‌എസ്‌സി, വട്ടിയൂര്‍ക്കാവ്‌ ഐഎസ്‌ആര്‍ഒ സിസ്റ്റം യൂണിറ്റ്‌, ആക്കുളത്തെ ദക്ഷിണ മേഖലാ വ്യോമസേന കമാന്‍ഡന്റ്‌ ഓഫീസ്‌, തിരുവനന്തപുരം, എറണാകുളം റിസര്‍വ്‌ ബാങ്ക്‌, ടെക്നോപാര്‍ക്ക്‌, മുക്കുന്നിമല റഡാര്‍ സ്റ്റേഷന്‍, പാങ്ങോട്‌ മിലിട്ടറി ക്യാമ്ബ്‌, രാജീവ്‌ ഗാന്ധി സെന്റര്‍ ഫോര്‍ ബയോടെക്‌നോളജി, പത്മനാഭസ്വാമി ക്ഷേത്രം, പൊലീസ്‌ ആസ്ഥാനം, വലിയമല ഐഎസ്‌ആര്‍ഒ, കല്ലട ജലവിതരണ പദ്ധതി, തെന്മല ജലവൈദ്യുത പദ്ധതി, പാരിപ്പള്ളി എല്‍പിജി ബോട്ട്‌ലിങ്‌ പ്ലാന്റ്‌, കൊല്ലം തുറമുഖം, ചവറ കെഎംഎംഎല്‍, ചവറ ഐആര്‍ഇഎല്‍, ശബരി ജലവൈദ്യുത പദ്ധതി, കക്കാട്‌ ജലവൈദ്യുത പദ്ധതി, ശബരിമല, കായംകുളം എന്‍ടിപിസി, ഇടുക്കി ആര്‍ച്ച്‌ ഡാം, മൂലമറ്റം പവര്‍ഹൗസ്‌, സ്വിച്ച്‌യാര്‍ഡ്‌ പവര്‍ ഹൗസ്‌, ബട്ടര്‍ഫ്ലൈ വാല്‍വ്‌ ചേംബര്‍, പള്ളിവാസല്‍ അണക്കെട്ടും പവര്‍ഹൗസും, സെങ്കുളം അണക്കെട്ടും പവര്‍ ഹൗസും, മുല്ലപ്പെരിയാര്‍ ഡാം, പന്നിയാര്‍ പവര്‍ഹൗസ്‌, പുതുവൈപ്പ്‌ എല്‍എന്‍ജി പ്രോജക്‌ട്‌, പുതുവൈപ്പ്‌ ഷോര്‍ ടാങ്ക്‌ ഫാം, കൊച്ചിന്‍ ഷിപ്പ്‌യാര്‍ഡ്‌, ബിപിസിഎല്‍, ഇരുമ്ബനം ബിപിസിഎല്‍ സംഭരണ ശാല, എഫ്‌എസിടി, ഉദ്യോഗമണ്ഡല്‍ എഫ്‌എസിടി, ഹൈക്കോടതി, ദക്ഷിണമേഖല വ്യോമസേനാ ആസ്ഥാനം, കൊച്ചിന്‍ പോര്‍ട്ട്‌ ട്രസ്റ്റ്‌, വല്ലാര്‍പാടം കണ്ടെയ്‌നര്‍ ടെര്‍മിനല്‍, കൊച്ചി എസ്‌പിഎം, എടത്തല നേവല്‍ ആംസ്‌ ഡിപ്പോ, ഗുരുവായൂര്‍ ക്ഷേത്ര പരിസരം, വിയ്യൂര്‍ സെന്‍ട്രല്‍ ജയില്‍, ബേപ്പൂര്‍ തുറമുഖവും ഓഫീസും, നല്ലളം ഡീസല്‍ പവര്‍ പ്ലാന്റ്‌, കക്കയം ജലവൈദ്യുത പദ്ധതി, ഏഴിമല നേവല്‍ അക്കാദമി, സീതാംഗോലി എച്ച്‌എഎല്‍ എന്നിവിടങ്ങളില്‍ രണ്ട്‌ കിലോമീറ്റര്‍ പരിധിയിലും സംസ്ഥാനത്തെ നാല്‌ വിമാനത്താവളത്തിന്റെ മൂന്ന്‌ കിലോമീറ്റര്‍ ചുറ്റളവിലും തമ്ബാനൂര്‍ കെഎസ്‌ആര്‍ടിസി ബസ് സ്റ്റേഷന്‍, കൊല്ലം മാതാ അമൃതാനന്ദമയി മഠം എന്നിവിടങ്ങളുടെ 500 മീറ്റര്‍ പരിധിയിലുമാണ്‌ ഡ്രോണുകള്‍ക്ക്‌ നിയന്ത്രണം.

Spread the love

Leave a Reply

Your email address will not be published. Required fields are marked *