രാംദേവിന്റെ നൂഡില്‍സ് വിപണിയിലിറങ്ങിയത് അനുമതിയില്ലാതെയെന്ന് ഭക്ഷ്യ സുരക്ഷാ വകുപ്പ്.


രാംദേവിന്റെ നൂഡില്‍സ് വിപണിയിലിറങ്ങിയത് അനുമതിയില്ലാതെയെന്ന് ഭക്ഷ്യ സുരക്ഷാ വകുപ്പ്. ഭക്ഷ്യ സുരക്ഷാ വിഭാഗത്തിന്റെ ലൈസന്‍സ് നമ്പറായി 10014012000266 എന്ന നമ്പറാണ് കൊടുത്തിരിക്കുന്നത്. ഈ നമ്പറിനെക്കുറിച്ച് മാധ്യമപ്രവര്‍ത്തകര്‍ ചോദിച്ചപ്പോള്‍ അനുമതി ലഭിക്കാത്ത ഉത്പന്നത്തിന്റെ നമ്പറിനെക്കുറിച്ച് എങ്ങനെ വിവരങ്ങള്‍ നല്‍കാനാണെന്ന് ഭക്ഷ്യ സുരക്ഷാ വകുപ്പ് ചെയര്‍പേര്‍സണ്‍ ആശിഷ് ബഹുഗുണ പറഞ്ഞു.
എന്നാല്‍ പതഞ്ജലി നൂഡില്‍സിന്റെ പാക്കറ്റിനു മുകളില്‍ ഭക്ഷ്യ സുരക്ഷാ വിഭാഗത്തിന്റെ ലൈസന്‍സ് നമ്പര്‍ കൊടുത്തതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്ന് ഭക്ഷ്യ സുരക്ഷാ അധികൃതര്‍ വ്യക്തമാക്കി. പതഞ്ജലിയുടെ മറ്റുചില ഉത്പന്നങ്ങള്‍ക്ക് അനുമതി ലഭിച്ചിട്ടുണ്ടെങ്കിലും ആട്ട നൂഡില്‍സ് അനുമതി ഭക്ഷ്യ സുരക്ഷാ വകുപ്പ് നല്‍കിയിട്ടില്ലന്നും അദ്ദേഹം വ്യക്തമാക്കി.




Sharing is Caring