കേരളത്തിന്‍റെ നിരത്തുകള്‍ കവരാന്‍ ഇ-ഓട്ടോ വരുന്നു

കേരളത്തിന്‍റെ നിരത്തുകള്‍ കവരാന്‍ ഇ-ഓട്ടോ വരുന്നു
തിരുവനന്തപുരം: ഇലക്‌ട്രിക് ഓട്ടോയുമായി കെഎഎല്‍ രംഗത്ത്. പൊതുമേഖലാ സ്ഥാപനമായ കേരള ഓട്ടോമൊബൈല്‍ ലിമിറ്റഡ് ആണ് ഇ-ഓട്ടോയുടെ നിര്‍മാതാക്കള്‍. കേരള ഓട്ടോമൊബൈല്‍സ് ലിമിറ്റഡിന്‍റെ ക്രഡിറ്റില്‍ കേരളത്തിന്‍റെ നിരത്തുകള്‍ ഇനി ഇ-ഓട്ടോകള്‍ കീഴടക്കും. ഒരു മാസത്തിനകം വിപണിയിലെത്തും.

പുണെയിലെ ഓട്ടോമോട്ടീവ് റിസര്‍ച്ച്‌ അസോസിയേഷന്‍ ഓഫ് ഇന്ത്യയുടെ അംഗീകാരത്തിനുള്ള പരിശോധനകള്‍ അന്തിമഘട്ടത്തിലാണ്. സര്‍ട്ടിഫിക്കറ്റ് ലഭിച്ചാലുടന്‍ വാഹനം വിപണിയിലെത്തിക്കാനുള്ള നീക്കത്തിലാണ് കെ.എ.എല്‍.

ഒറ്റ ചാര്‍ജിങ്ങില്‍ 120 കിലോമീറ്റര്‍ ഓടും. പരമാവധി വേഗം 55 കിലോമീറ്ററും ഒരുകിലോമീറ്റര്‍ ഓടിക്കാന്‍ 50 പൈസയുമാണ് ചെലവ്. ഇതിന്‍റെ ഭാരം 295 കിലോയാണ്. ചിലവ് നെയ്യാറ്റിന്‍കരയിലെ പ്ലാന്റിലാണ് ഇത് വാണിജ്യാടിസ്ഥാനത്തില്‍ നിര്‍മ്മിക്കുന്നത്.

സര്‍ക്കാരിന്‍റെ പുതുയ വൈദ്യുതി നയത്തിന്‍റെ അടിസ്ഥാനത്തില്‍ തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് തുടങ്ങിയ പ്രദേശങ്ങളില്‍ ഇനി ഇ-ഓട്ടോകള്‍ക്ക് മാത്രമേ അനുമതി നല്‍കുകയുള്ളൂ. ഈ സാധ്യത മുതലെടുക്കാനുള്ള ശ്രമത്തിലാണ് കെ.എ.എല്‍.

മൂന്നുപേര്‍ക്ക് യാത്രചെയ്യാവുന്ന ഒട്ടേറിക്ഷയില്‍ ജര്‍മ്മന്‍ സാങ്കേതിക വിദ്യയില്‍ കെ.എ.എല്‍ തദ്ദേശീയമായി നിര്‍മ്മിച്ച ബാറ്ററിയും 2 കെ.വി മോട്ടോറുമാണ് ഓട്ടോയിലുള്ളത്. മൂന്നു മണിക്കൂര്‍ കൊണ്ട് പൂര്‍ണ്ണമായി ചാര്‍ജാകും. ഇതില്‍ 120 കിലോമീറ്റര്‍ ഓടിക്കാനാകും. ചിലവ് 50 പൈസയാണ് കണക്കാക്കുന്നത്.

ഇ-ഓട്ടോറിക്ഷയിലൂടെ കെ.എ.എല്ലിന് പൊതുവിപണി പിടിക്കാന്‍ കഴിയുമെന്ന് മാനേജിങ് ഡയറക്ടര്‍ എ. ഷാജഹാന്‍ പറഞ്ഞു. സംസ്ഥാനത്തിന്‍റെ വൈദ്യുതി നയത്തെക്കുറിച്ചുള്ള നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കാന്‍ സംഘടിപ്പിച്ച ശില്‍പ്പശാലയ്ക്കിടെയാണ് വാഹനം ആദ്യമായി പൊതുവേദിയില്‍ എത്തിച്ചത്.

ഏകദേശം 2.10 ലക്ഷം രൂപയാണ് വില പ്രതീക്ഷിക്കുന്നത്. 30,000 രൂപ കേന്ദ്ര സര്‍ക്കാര്‍ സബ്‌സിഡി ലഭിക്കും.

Spread the love

Leave a Reply

Your email address will not be published. Required fields are marked *