ചെകുത്താന്റെ നാടായി കേരളത്തെ മാറ്റാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് എന്‍എസ്‌എസ്


തിരുവനന്തപുരം: എന്‍എസ്‌എസിന് രാഷ്ട്രീയമില്ലെന്ന് ജി.സുകുമാരന്‍ നായര്‍. ഏത് രാഷ്ട്രീയം സ്വീകരിക്കുവാനും അംഗങ്ങള്‍ക്ക് അവകാശമുണ്ടെന്നും സമദൂരത്തെ എതിര്‍ക്കാന്‍ മുഖ്യമന്ത്രിയ്ക്ക് അവകാശമില്ലെന്നും അദ്ദേഹം പറഞ്ഞു.


ശബരിമല വിഷയത്തില്‍ മുഖ്യമന്ത്രി എത്ര തവണ മലക്കം മറിഞ്ഞെന്നും ആചാരങ്ങള്‍ മാറ്റുവാന്‍ ഏത് മുഖ്യമന്ത്രി വിചാരിച്ചാലും സാധിക്കില്ലെന്നും ചെകുത്താന്റെ നാടായി കേരളത്തെ മാറ്റാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.


അതേസമയം, എന്‍എസ്‌എസിനെതിരെ വെള്ളാപ്പള്ളി നടേശന്‍ രംഗത്തെത്തിയിരുന്നു. വനിതാമതിലിനെ എന്‍എസ്‌എസ് എതിര്‍ത്തത് ശരിയായില്ലെന്നാണ് വെള്ളാപ്പള്ളി പറഞ്ഞത്. ജി സുകുമാരന്‍ നായര്‍ ദൂഷിത വലയത്തിലെന്നും വനിതാ മതില്‍ സര്‍ക്കാര്‍ പരിപാടിയെന്നും അദ്ദേഹംവ്യക്തമാക്കുകയും ചെയ്തിരുന്നു.



Sharing is Caring