ത്രിപുര മുഖ്യമന്ത്രിയെ കാറിടിച്ച്‌​ വധിക്കാന്‍ ശ്രമിച്ചെന്ന്​; മൂന്ന്​ യുവാക്കള്‍ അറസ്റ്റില്‍

അഗര്‍ത്തല: ത്രിപുര മുഖ്യമന്ത്രി ബിപ്ലബ് കുമാര്‍ ദേബിനെ വധിക്കാന്‍ ശ്രമിച്ചെന്ന കേസില്‍ മൂന്ന് പേരെ അറസ്റ്റ് ചെയ്തതായി പൊലീസ് അറിയിച്ചു. വ്യാഴാഴ്ച ശ്യാമപ്രസാദ് മുഖര്‍ജി ലെയ്‌നിലെ ഔദ്യോഗിക വസതിക്ക് സമീപം മുഖ്യമന്ത്രിയുടെ സായാഹ്ന നടത്തത്തിനിടെ കാറിടിച്ച്‌​ കൊലപ്പെടുത്താന്‍ ശ്രമിച്ചെന്നാണ്​ കേസ്​.

വാഹനം വരുന്നത്​ കണ്ട്​ മുഖ്യമന്ത്രി ചാടിമാറിയെന്നും സുരക്ഷ ജീവനക്കാരന്​ നിസ്സാര പരിക്കേറ്റെന്നും പൊലീസ്​ അറിയിച്ചു. കാര്‍ തടഞ്ഞുനിര്‍ത്താന്‍ സുരക്ഷ ജീവനക്കാര്‍ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല.

വ്യാഴാഴ്ച രാത്രി കെര്‍ചൗമുഹാനി പ്രദേശത്തുനിന്നാണ്​ മൂന്നുപേരെയും അറസ്റ്റ് ചെയ്തത്​. വാഹനവും പിടിച്ചെടുത്തു. മൂന്നുപേരെയും വെള്ളിയാഴ്ച ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് പി.പി. പോള്‍ മുമ്ബാകെ ഹാജരാക്കി.

ചോദ്യം ചെയ്യലിനായി രണ്ട് ദിവസം പൊലീസ് കസ്റ്റഡിയില്‍ ആവശ്യപ്പെ​ട്ടെങ്കിലും കോടതി ആഗസ്റ്റ് 19 വരെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു. ഏകദേശം 25 വയസ്സുള്ളവരാണ്​ പിടിയിലായത്​.

Spread the love

Leave a Reply

Your email address will not be published. Required fields are marked *