കെ.എം.മാണിയെ ബി.ജെ.പിയിലേയ്ക്ക് ക്ഷണിച്ച് ജന്മഭൂമിയില്‍ ലേഖനം

mani
തിരുവനന്തപുരം: കെ.എം.മാണിയെ ബി.ജെ.പിയിലേയ്ക്ക് ക്ഷണിച്ച് പാര്‍ട്ടി പത്രമായ ജന്മഭൂമിയില്‍ ലേഖനം. മാണിയോടൊപ്പവും അതിനുശേഷവും സംസ്ഥാന പാര്‍ട്ടി രൂപീകരിച്ച പല നേതാക്കളും മുഖ്യമന്ത്രിയായെന്നും ഇടതു വലതു മുന്നണികള്‍ മാണിയെ തട്ടക്കളിക്കാന്‍ തുടങ്ങിയിട്ട് കുറേ കാലമായെന്നും ജന്മഭൂമിയുടെ
എഡിറ്റോറിയല്‍ പേജില്‍ പ്രസിദ്ധീകരിച്ച് ‘പാലേലെ ‘മാണി’ക്യം ‘ എന്ന് ലേഖനത്തില്‍ പറയുന്നു.

ഇടത്തോട്ടും വലത്തോട്ടും കണ്ണെറിയുന്നവരെ കാര്യമായി എടുക്കരുതെന്നും ഇടത്‌വലത് പക്ഷത്തുനിന്ന് മാറി ചിന്തിച്ചാല്‍ ഇന്നത്തെ സാഹചര്യത്തില്‍ കെ.എം മാണി എന്ന കേരള രാഷ്ട്രീയത്തിലെ ഭീഷ്മാചാര്യനെ ദേശീയ രാഷ്ട്രീയം ഇരുകയ്യും നീട്ടി സ്വീകരിച്ചേക്കുമെന്നും ലേഖനത്തില്‍ പറയുന്നു.

10487493_1666322530258851_7അതെ സമയം ജന്മഭൂമി പാര്‍ട്ടി മുഖപത്രമല്ലെന്നും പത്രത്തില്‍ വന്ന നിലപാട് ബി.ജെ.പി.യുടേതല്ലെന്നും ബി.ജെ.പി. സംസ്ഥാന പ്രസിഡന്റ് വി.മുരളീധരന്‍ പ്രതികരിച്ചു. മാണിയെ ബി.ജെ.പിയില്‍ കൊണ്ടുവരിക എന്നത് ലേഖനമെുതിയ ആളുടെ സ്വപ്‌നമാണെന്നാണ് ബി.ജെ.പിയുടെ ഔദ്യോഗിക വിശദീകരണം.

Spread the love

Leave a Reply

Your email address will not be published. Required fields are marked *